CrimeKeralaLatestNews

നടുറോഡിലെ ഗുണ്ടായിസം: ഗണേഷ്‌കുമാറിനെതിരെ രഹസ്യമൊഴിയുമായി വീട്ടമ്മ

ഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരെ നിയമാനുസൃത നടപടി വേണം: വി.എം സുധീരന്‍

  • കൊല്ലം അഞ്ചലില്‍ യുവാവിനെയും അമ്മയെയും കെ.ബി ഗണേഷ്‌ കുമാര്‍ എംഎല്‍എ നടുറോഡില്‍ ഗുണ്ടായിസം കാണിച്ച്‌ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ അമ്മ ഷീനയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ്‌ തീരുമാനിച്ചു. ഇന്ന്‌ ഉച്ചയ്‌ക്ക്‌ ശേഷം മൊഴി രേഖപ്പെടുത്തും. ഇക്കാര്യമറിയിച്ച്‌ ഷീനയ്‌ക്ക്‌ പോലീസ്‌ നോട്ടീസയച്ചിരുന്നു. കൊല്ലം ചവറ കോടതിയിലാണ്‌ മൊഴി നല്‍കുക. കൃത്യസമയത്തുതന്നെ എത്തിച്ചേര്‍ന്ന്‌ മൊഴി നല്‍കുമെന്ന്‌ അനന്തകൃഷ്‌ണന്റെ അമ്മ ഷീന അറിയിച്ചു.

    അതേസമയം, പ്രശ്‌നത്തില്‍ കെ.ബി ഗണേഷ്‌ കുമാറിനും പോലീസിനുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം സുധീരന്‍ രംഗത്തെത്തി. ഗണേഷ്‌കുമാറിനെതിരെയുള്ള കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ പോലീസിലെ ഉന്നതരായ ചിലര്‍ ശ്രമിക്കുന്നതായി വന്നിട്ടുള്ള മാധ്യമവാര്‍ത്തകളും റിപ്പോര്‍ട്ടുകളും അതിയായ ഗൗരവത്തോടെ കാണണമെന്ന്‌ വി.എം സുധീരന്‍ പറഞ്ഞു. എംഎല്‍എയുടെ വാഹനത്തിന്‌ സൈഡ്‌ കൊടുത്തില്ല എന്നതിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെ നിസ്സാര വകുപ്പുകള്‍ മാത്രവും യുവാവിനെതിരെ കടുപ്പമേറിയ വകുപ്പുകളും ചുമത്തിയാണ്‌ കേസെടുത്തത്‌. ഇത്‌ ആക്ഷേപകരമാണ്‌.

    നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും കേരള പോലീസിന്‌ ഈ പ്രശ്‌നം വീണ്ടും നാണക്കേട്‌ ഉണ്ടാക്കിയിരിക്കുകയാണെന്നും വിഎം സുധീരന്‍ പറഞ്ഞു. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ട്‌ നീതി ലഭ്യമാക്കണമെന്നും വിഎം സുധീരന്‍ ആവശ്യപ്പെട്ടു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close