LatestNationalNewsNewsNews in Brief

ഇനി ഹെല്‍മെറ്റില്ലെങ്കില്‍ പിഴ 1000 മദ്യപിച്ച് വാഹനമോടിച്ചാല്‍ 10000; കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയ ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം

By Web Desk

താഗത നിയമങ്ങള്‍ പാലിക്കാത്തവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തുന്ന ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.

പ്രതിപക്ഷത്തിന്റെ ഉള്‍പ്പടെ 60 ഭേദഗതികളാണ് ബില്ലില്‍ കൊണ്ടുവന്നത്. ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചാല്‍ പിഴ 1000 രൂപയാകും. ആംബുലന്‍സ് പോലെയുള്ള അടിയന്തര സര്‍വീസുകളുടെ വഴി തടസപ്പെടുത്തിയാലും പിഴ 1000 രൂപയാണ്. മദ്യപിച്ച് വാഹനമോടിച്ചാല്‍ നേരത്തെ 2000 രൂപയായിരുന്ന പിഴ എന്നാൽ ഇപ്പോൾ10000 രൂപയാക്കി ഉയര്‍ത്തി. മോട്ടോര്‍ റേസിംഗിനും ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കലിനും 5000, പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ക്ക് 10000 എന്നിങ്ങനെയാണ് ബില്ലിലെ ഭേദഗതികള്‍.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ക്ലെയിമുകളും തീര്‍പ്പു വ്യവസ്ഥകളും ലളിതമാക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ് നിബന്ധനകളില്‍ പരിഷ്‌കാരങ്ങള്‍ തുടങ്ങിയവയ്‌ക്കു പുറമേ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ച് അപകടമുണ്ടായാല്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാനും ആ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

മുന്‍പ് ബില്‍ ലോക്‌സഭയില്‍ പാസായിരുന്നെങ്കിലും രാജ്യസഭയുടെ പരിഗണനയിലായിരുന്നു. 16-ാം ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതോടെ ബില്‍ റദ്ദായി. ലോക്സഭയില്‍ ആദ്യം അവതരിപ്പിക്കുന്ന ബില്ലുകള്‍ ലോക്സഭയുടെ കാലാവധി തീരുന്നതിനുള്ളില്‍ രാജ്യസഭയിലും പാസായില്ലെങ്കില്‍ അസാധുവാകുമെന്നാണ് ചട്ടം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close