LatestNationalNewsNews in Brief

ദേശീയ പതാകയുമായി ചന്ദ്രയാന്‍ 2 ചന്ദ്രനിലിറങ്ങും: വിക്ഷേപണം ജൂലൈ 15ന്: ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

By Web Desk

ന്ത്യയുടെ രണ്ടാം ചാന്ദ്രദൌത്യം ഐ.എസ്.ആര്‍.ഒ പ്രഖ്യാപിച്ചു. അടുത്ത മാസം 15ന് ചന്ദ്രയാന്‍ 2 വിക്ഷേപിക്കും. ഉപഗ്രഹത്തിന്റെയും വിക്ഷേപണ വാഹനത്തിന്റെയും ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ പ്രസിദ്ധീകരിച്ചു.

2008ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ ഒന്ന് ഭ്രമണപഥത്തില്‍ ചന്ദ്രനെ ചുറ്റിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ ഇത്തവണ രണ്ടാം ദൌത്യത്തില്‍ ദേശീയ പതാക പതിപ്പിച്ച ഉപഗ്രഹം ചന്ദ്രനിലിറങ്ങും. ജൂലൈ 15 പുലര്‍ച്ചെ 2.51ന് ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ, ചന്ദ്രയാന്‍ രണ്ടിനെ ഭൂമിയുടെ അന്തരീക്ഷം കടത്തും.

ചാന്ദ്രയാന്‍ 2 ചന്ദ്രന്റെ അന്തരീക്ഷത്തിലെത്താന്‍ രണ്ട് മാസമെടുക്കും. തുടര്‍ന്ന് രണ്ടായി പിളരും. ആദ്യ ഭാഗമായ ലൂണാര്‍ ഓര്‍ബിറ്റര്‍ മുന്‍ ദൌത്യത്തിലേത് പോലെ ചന്ദ്രനെ പ്രദക്ഷിണം ചെയ്ത് ചിത്രങ്ങളെടുക്കും. രണ്ടാം ഭാഗത്തില്‍ ഒരു ലാന്‍ഡറും ഒരു റോവറുമാണുള്ളത്. വിക്രം എന്ന ലാന്‍ഡര്‍, പ്രഗ്യാന്‍ എന്ന റോവറെ ചന്ദ്രന്‍റെ മേല്‍ത്തട്ടിലെത്തിക്കും. ചന്ദ്രന്റെ ദക്ഷിണധ്രുവമാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൌത്യം ഗവേഷണ പരീക്ഷണ വിഷയമാക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close