LatestNationalNewsNews in Brief

ചന്ദ്രയാന്‍ 2 ദൗത്യത്തെ വാഴ്ത്തി നാസ; ഐഎസ്ആര്‍ ഒയുടെ നേട്ടങ്ങള്‍ പ്രചോദനാത്മകം, ഇനിയും ഒന്നിച്ച് മുന്നേറാമെന്നും പ്രതികരണം

By web desk

ന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍-2 ദൗത്യത്തെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഐഎസ്ആര്‍ഒയുടെ നേട്ടങ്ങള്‍ തങ്ങളെ പ്രചോദിപ്പിക്കുന്നെന്ന് ഐഎസ്ആര്‍ഒയുടെ ട്വീറ്റിനു മറുപടിയായി നാസ കുറിച്ചു.

ബഹിരാകാശം കഠിനമെന്ന ആമുഖത്തോടെയാണ് ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടാനുളള ഇന്ത്യന്‍ ദൗത്യത്തെ, നാസ പ്രശംസിച്ചത്. സൗരയൂഥത്തിന്റെ നിഗൂഢതകള്‍ തേടിയുളള ഭാവി ദൗത്യങ്ങള്‍ക്ക് ഐ.എസ്.ആര്‍.യുടെ ശ്രമങ്ങള്‍ ഉപകരിക്കും. ബഹിരാകാശ ദൗത്യങ്ങളെല്ലാം ബുദ്ധിമുട്ടേറിയതാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇറക്കാനുള്ള ഐഎസ്ആര്‍ഒയുടെ ദൗത്യത്തെ പ്രശംസിക്കുന്നു. നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. വരുംകാല ബഹിരാകാശ പദ്ധതികള്‍ നമുക്ക് ഒരുമിച്ച് യാഥാര്‍ഥ്യമാക്കാമെന്നും ഐഎസ്ആര്‍ഒയുടെ ട്വീറ്റിനു മറുപടിയായുള്ള നാസയുടെ ട്വീറ്റില്‍ പറയുന്നു.

ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിയും ഇസ്രോയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തി. ചന്ദ്രന് രണ്ടുകിലോമീറ്റര്‍ വരെ അടുത്തെത്തിയ ദൗത്യം അഭിനന്ദനാര്‍ഹമാണെന്ന് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കി. ഇസ്രോയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പിന്തുണയുമായി യു.എ.ഇ ബഹിരാകാശ ഏജന്‍സിയും രംഗത്തെത്തി.

അവസാന നിമിഷങ്ങളിലെ സാങ്കേതിക പ്രശ്‌നങ്ങളിലാണ് ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കുകയെന്ന ഇന്ത്യയുടെ സ്വപ്നം നടക്കാതെ പോയത്. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തെ സ്പര്‍ശിക്കുന്നതിനു നിമിഷങ്ങള്‍ മുന്‍പ് ലാന്‍ഡറും ഇസ്രോ കേന്ദ്രവും തമ്മിലുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു.

46 ദിവസം നീണ്ട യാത്രയ്ക്കിടെ 3, 84,398 കിലോമീറ്റര്‍ ദൂരത്തിനിടെ ഒരിക്കല്‍പ്പോലും ഇസ്രോയുടെ കണക്കുകൂട്ടല്‍ പിഴച്ചില്ല. ഭൂമിയില്‍നിന്ന് ഓര്‍ബിറ്ററിനെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചതിലും ഓര്‍ബിറ്ററില്‍നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പെടുത്തുന്നതിലും നേരിയ പിഴവുപോലും ഉണ്ടായില്ല. മൂന്നു മൊഡ്യൂളുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം ഓര്‍ബിറ്ററിന്റേതായിരുന്നു. ഓര്‍ബിറ്റര്‍ ഇപ്പോഴും പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായി ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close