LatestNationalNewsNews in Brief

ചന്ദ്രയാന്‍ രണ്ട്; വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു; ഓര്‍ബിറ്റിന് ഏഴരവര്‍ഷം വരെ ആയുസെന്ന് ഇസ്രോ

By web desk

ന്ദ്രയാന്‍ 2വിന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ അറിയിച്ചു. ഈ ശ്രമം 14 ദിവസം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ആസൂത്രണം ചെയ്തതിലും കൂടുതലായി 7.5 വര്‍ഷം അധിക ആയുസ്സ് ഓര്‍ബിറ്റിനുണ്ടാകും. ഏഴുവര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലാന്‍ഡര്‍ വിച്ഛേദനത്തിന്റെ ആദ്യഘട്ടം വിജയകരമായ രീതിയില്‍ നടപ്പിലാക്കിയിട്ടുണ്ട്. അവസാന ഘട്ടത്തിലാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ആശയവിനിമയ സംവിധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. ലാന്‍ഡറുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കാന്‍ അടുത്ത 14 ദിവസം കൂടി ശ്രമം തുടരും. ‘വരും വര്‍ഷങ്ങളില്‍ ഓര്‍ബിറ്ററിലെ പേലോഡില്‍ നിന്നും ഒരുപാട് വിവരങ്ങള്‍ നമുക്ക് ലഭിക്കും. ശാസ്ത്രീയ ഉദ്യമത്തില്‍ നമ്മള്‍ വിജയിച്ചിട്ടുണ്ട്. സാങ്കേതികത പ്രദര്‍ശനത്തിലാണ് നമ്മള്‍ പരാജയപ്പെട്ടത്. ഉദ്യമം ഏതാണ്ട് 95 ശതമാനത്തോളം വിജയമാണെ’ന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ വ്യക്തമാക്കി.

ലാന്‍ഡര്‍ ചന്ദ്രന്റെ 350 മീറ്റര്‍ വരെ അടുത്തെത്തിയെന്നും അവിടെ വച്ചാണ് ബന്ധം നഷ്ടമായതെന്നും ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ചന്ദ്രനിലേക്ക് സോഫ്റ്റ് ലാന്‍ഡ് ചെയ്യുമ്പോള്‍ 2.1 കിലോമീറ്റര്‍ അകലെ വച്ച് ഭൂമിയുമായുള്ള ബന്ധം അറ്റുവെന്നാണ് ഔദ്യോഗിക വിവരം. എന്നാല്‍, ഐ.എസ്.ആര്‍.ഒയുടെ പരിശോധനയില്‍ ചന്ദ്രോപരിതലത്തിന് 350 മീറ്റര്‍ മുകളില്‍ നിന്നാണ് ലാന്‍ഡറില്‍ നിന്നുള്ള അവസാനസന്ദേശം എത്തിയതെന്നാണ് കണ്ടെത്തിയത്. അതുവരെയുള്ള സന്ദേശങ്ങള്‍ കൃത്യമായി ലഭിച്ചിട്ടുണ്ട്. അതിന് ശേഷം ലാന്‍ഡര്‍ നിയന്ത്രണം വിട്ട് നിലത്തുപതിച്ചെന്നാണ് കരുതുന്നത്. ചന്ദ്രന്റെ ഉപരിതലത്തില്‍ ചരിഞ്ഞ് കിടക്കുന്ന ലാന്‍ഡറിന്റെ ചിത്രവും ഓര്‍ബിറ്റര്‍ ഇന്നലെ പകര്‍ത്തി. നിലത്ത് ഇടിച്ചിറങ്ങിയതിനാല്‍ അതിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായെന്നാണ് അനുമാനം. സോഫ്റ്റ് ലാന്‍ഡിംഗിന്റെ ഭാഗമായി അതുവരെ മെല്ലെ താഴേക്ക് വന്ന ലാന്‍ഡര്‍ എങ്ങിനെ ഇടിച്ചിറങ്ങിയെന്ന് പരിശോധിച്ചു വരികയാണ്. ചന്ദ്രയാന്‍ രണ്ടിനുണ്ടായ തിരിച്ചടി മറ്റ് ബഹിരാകാശ പദ്ധതികളെ ബാധിക്കില്ലെന്നും ഇസ്രോ വ്യക്തമാക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close