KeralaLatestNewsNews in Brief

മോദി അനുകൂല പ്രസ്താവന; തരൂരിനെതിരെ പ്രതിപക്ഷനേതാവ് രംഗത്ത്‌

By web desk

രേന്ദ്രമോദി അനുകൂല പ്രസ്താവന നടത്തിയ ശശി തരൂര്‍ എംപിയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരു പറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവയ്ക്കാനാകില്ല. ജനങ്ങള്‍ക്ക് അസ്വീകാര്യമായ നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആയിരം തെറ്റിന് ശേഷം ഒരു ശരി ചെയ്താല്‍ അതിനെ പര്‍വതീകരിക്കേണ്ടതില്ലെന്നും തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം കോണ്‍ഗ്രസ് തുടരുമെന്നും ചെന്നിത്തല ഹരിപ്പാട് പറഞ്ഞു.

ആയിരം തെറ്റുകള്‍ ചെയ്തിട്ട് ഒരു ശരി ചെയ്തുവെന്ന് പറഞ്ഞ് മോദിയെ ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യമില്ല. മോദിയുടെ ഭരണം ഇന്ത്യയിലെ ജനങ്ങള്‍ക്ക് അസ്വീകാര്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും കുറ്റം പറയുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും മോദി അനുകൂല പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്നും ശശിരൂര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മോദിയുടെ കുറ്റം മാത്രം പറഞ്ഞാല്‍ ജനം വിശ്വാസത്തിലെടുക്കില്ലെന്നും തരൂര്‍ ആവര്‍ത്തിച്ചു. ഇതിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്തെത്തി.

നേതാക്കളുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസിന്റേതല്ലെന്നുമായിരുന്നു വേണുഗോപാല്‍ പറഞ്ഞത്. നരേന്ദ്ര മോദിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ അല്ല കോണ്‍ഗ്രസിന്റെ പണിയെന്നും സര്‍ക്കാരിന്റെ നല്ല കാര്യം പറയരുതെന്ന് പറഞ്ഞിട്ടില്ലെന്നും വേണുഗോപാല്‍ അറിയിച്ചു. എന്നാല്‍ നിലവിലെ സാമ്പത്തിക തകര്‍ച്ച അടക്കമുള്ളത് കൂടി കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

മോദിയെ അനുകൂലിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയുമായി ജയറാം രമേശാണ് ആദ്യം രംഗത്തെത്തിയത്. പിന്തുണയുമായി അഭിഷേക് സിങ്‌വിയും രംഗത്തെത്തിയിരുന്നു. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കുന്ന ഉജ്വല യോജന പദ്ധതി മികച്ചതായിരുന്നുവെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. മോദിയുടെ ഭരണം പൂര്‍ണമായി തെറ്റല്ല. ഭരണ നേട്ടങ്ങളെ അംഗീകരിക്കാത്തതും കുറ്റപ്പെടുത്തുന്നതും ആര്‍ക്കും ഗുണം ചെയ്യില്ല. ജനത്തെ ചേര്‍ത്തുനിര്‍ത്തുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നത്. മോദി ഭരണത്തില്‍ എല്ലാം തകര്‍ന്നുവെന്ന് പറയുന്നത് ശരിയല്ലെന്നും ജയറാം രമേശ് പറഞ്ഞിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close