KeralaLatestNewsNews in Brief

സ​ർ​ക്കാ​രി​ന്‍റേ​ത് അ​വ​സാ​നം വ​രെ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന ക​ള്ള​ന്‍റെ ത​ന്ത്രം; മനുഷ്യാവകാശം ധ്വംസിക്കുന്ന ഏകാധിപതിയാണ് പിണറായിയെന്ന് ചെന്നിത്തല

By Web desk

സ്പ്രിംക്ലര്‍ വി​വാ​ദ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്പ്രി​ങ്ക്ള​ർ വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞു. അ​തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ ക​രാ​ർ റ​ദ്ദാ​ക്കു​ന്ന​താ​യി ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യത്. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയില്ലായിരുന്നുവെങ്കിൽ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലർ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ഡാറ്റകൾ വിറ്റു കാശാക്കുമായിരുന്നുവെന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സ്പ്രിംക്ലര്‍ ക​രാ​റി​ൽ ഇ​പ്പോ​ൾ സ​ർ​ക്കാ​ർ ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​ത് തൊ​ണ്ടി മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന സി​നി​മ​യി​ലെ ക​ള്ള​നെ​പ്പൊ​ലെ അ​വ​സാ​നം വ​രെ പി​ടി​ച്ചു നി​ൽ​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണ്. ക​ള്ളം കൈ​യോ​ടെ പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ൾ തൊ​ണ്ടി മു​ത​ൽ ഉ​പേ​ക്ഷി​ച്ചു. ഇ​തു​പൊ​ലെ​യാ​ണ് കൊവി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ നി​ന്ന് സ്പ്രി​ങ്ക്ള​ർ ക​മ്പ​നി​യെ ഒ​ഴി​വാ​ക്കി​യ​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി​മ​ർ​ശി​ച്ചു.

സ്പ്രിംക്ലര്‍ നി​ന്ന് ഡാ​റ്റ അ​നാ​ലി​സി​സ് സി-​ഡി​റ്റി​ലെ​ത്തി​യ​ത് പ്ര​ധാ​ന നേ​ട്ട​മാ​ണ്. ക​രാ​റി​ൽ നി​ന്ന് സി-​ഡി​റ്റി​നേ​യും ഐ​ടി മി​ഷ​നേ​യും മാ​റ്റി നി​ർ​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കൊവിഡിന്റെ മറവിൽ മനുഷ്യാവകാശം ധ്വംസിക്കുന്ന ഏകാധിപതികളിലൊരാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിനിടെ വ്യക്തമാക്കി.

മ​ന്ത്രി​സ​ഭ​യോ എ​ൽ​ഡി​എ​ഫോ ക​രാ​റി​നെ കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല. ക​രാ​റു​മാ​യി മു​ന്നോ​ട്ട് പോ​യി​രു​ന്നെ​ങ്കി​ൽ മ​ല​യാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ സ്പ്രി​ങ്ക്ള​റു​ടെ പ​ക്ക​ലാ​യേ​നേ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അഞ്ച് ലക്ഷം ഡാറ്റ സ്പ്രിംക്ലറിന്‍റെ കൈവശം ഉണ്ടെന്നും അത് നശിപ്പിക്കുമെന്ന് എന്താണ് ഉറപ്പെന്നും രമേശ് ചെന്നിത്തല ചോദിച്ചു.  ഈ കമ്പനിയെ കൊണ്ട് എന്ത് പ്രയോജനം ഉണ്ടായി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ​ർ​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ൽ എ​ട്ടു പി​ഴ​വു​ക​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സ്പ്രിംക്ലറിൽ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ മു​ഴു​വ​ൻ വൈ​രു​ദ്ധ്യ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close