LatestNationalNews

പ്രതിപക്ഷ ഐക്യസൂചനയായി 4 മുഖ്യമന്ത്രിമാര്‍ കെജ്രിവാളിന്റെ വീട്ടില്‍: ഒപ്പം പിണറായിയും

ഐഎഎസ് നിസ്സഹകരണത്തിനെതിരെ ലഫ്. ഗവര്‍ണറുടെ വസതിയില്‍ സമരം ചെയ്യുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കാണാന്‍ ഗവര്‍ണര്‍ അനമുതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പിണറായി വിജയനും ചന്ദ്രബാബു നായിഡുവും എച്ച.ഡി കുമാരസ്വാമിയും മുഖ്യമന്ത്രിയുടെ വീട്ടില്‍ എത്തി

 

ഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷഐക്യനിര എത്ര ശക്തമായിരിക്കുമെന്ന സൂചന നല്‍കിക്കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ നാലുമുഖ്യമന്ത്രിമാര്‍ എത്തി. പിണറായിക്കു പുറമേ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച.ഡി കുമാരസ്വാമി എന്നിവരാണ് സംഘമായി എത്തിയത്.

തന്നെ ഭരിക്കാന്‍ അനുവദിക്കാത്ത രീതിയില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ നിസ്സഹകരണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ ഔദ്യോഗിക വസതിയായ രാജ്‌നിവാസില്‍ 6 ദിവസങ്ങളായി സത്യാഗ്രഹമിരിക്കുകയായിരുന്നു കെജ്രിവാള്‍. പക്ഷേ, കെജ്രിവാളിന് പിന്തുണയുമായി ആദ്യമെത്തിയ മമതാ ബാനര്‍ജിക്ക് രാജ്‌നിവാസിലെത്തി അദ്ധേഹത്തെ കാണാന്‍ ഗവര്‍ണര്‍ അനുവാദം നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് മമതയടക്കം നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നേരേ കെജ്രിവാളിന്റ വീട്ടില്‍തന്നെയെത്തി പിന്തുണ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിമാര്‍ തന്റെ വീ്ട്ടിലെത്തിയപ്പോളും കെജ്രിവാള്‍ രാജ് നിവാസില്‍ സമരം തുടരുകയായിരുന്നു.

ഇന്ന് നടക്കുന്ന നീതി ആയോഗിന്റെ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രിമാരെല്ലാവരും. കേന്ദ്രസര്‍ക്കാരിന് ആം ആദ്മി സര്‍ക്കാരിനോടുള്ള നിലപാടാണ് ഡല്‍ഹിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഫെഡറല്‍ സംവിധാനത്തിന് തടയിടാനുള്ള കേന്ദ്രശ്രമം രാജ്യത്തിന് ഭീഷണിയാണ്. ഈ വിഷയത്തില്‍ ജനാധിപത്യവിശ്വാസികളെല്ലാം ഡല്‍ഹി മുഖ്യമന്ത്രിക്കൊപ്പമാണെന്നും പിണറായി പറഞ്ഞു.

ഭരണഘടന ഡല്‍ഹിയില്‍ പ്രതിസന്ധിയിലാണെന്ന് മമതാ ബാനര്‍ജി ആരോപിച്ചു. ഗവണ്‍മെന്റും സാധാരണജനങ്ങളുമാണ് കേന്ദ്രസര്‍ക്കാരിന്റെയും ലഫ്റ്റനന്റ് ഗവര്‍ണറുടെയും ഇത്തരം നടപടികള്‍ കൊണ്ട് പ്രയാസമനുഭവിക്കുക. ഈ രീതിയിലുളള പ്രതിസന്ധികള്‍ ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും ബംഗാള്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കെജ്രിവാളിന് പിന്തുണ നല്‍കാനാണ് തങ്ങളെത്തിയതെന്ന് ചന്ദ്രബാബു നായിഡു പ്രതികരിച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡല്‍ഹി സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് കടിഞ്ഞാണിടരുതെന്നും ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ഈ വിഷയത്തില്‍ ഇടപെടണമെന്നും ഇക്കാര്യത്തില്‍ ഡ്ല്‍ഹി മുഖ്യമന്ത്രി ഇടപെടണമെന്നും എച്ച. ഡി കുമാരസ്വാമി ആവശ്യപ്പെട്ടു.

അരവിന്ദ് കെജ്രിവാളിന്റെ കുത്തിയിരിപ്പ് സത്യാഗ്രഹം ഇന്ന് ഏഴാംദിവസത്തിലേയ്ക്ക് കടന്നു. കെജ്രിവാളിനൊപ്പം മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ് എന്നീ മന്ത്രിമാരും സത്യാഗ്രഹം അനുഷ്ഠിക്കുന്നുണ്ട്. മമതാ ബാനര്‍ജിക്ക് തന്നെ സന്ദര്‍ശിക്കാന്‍ അനുമതി കൊടുക്കാതിരുന്നത് അസാധാരണമായ നടപടിയാണെന്ന് കെജ്രിവാള്‍ നേരത്തേ പ്രതികരിച്ചിരുന്നു.

ഐഎഎസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ അധികാരമുള്ളത് ലഫ്്റ്റനന്റ് ഗവര്‍ണര്‍ക്കാണ്. ഈ ഉദ്യോഗസ്ഥര്‍ തന്റെ കീഴിലാണുള്ളതെങ്കില്‍ ഒരേയൊരു ദിവസം കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് കെജ്രിവാള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close