KeralaLatestNewsNews in Brief

ജനങ്ങൾക്ക് നന്ദി പറയുന്നുവെന്ന് പിണറായി വിജയൻ

By Web Desk

ടതുപക്ഷ ജനാധിപത്യമുന്നണിക്ക് പാലായിൽ തിളക്കമാർന്ന വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എൽ ഡി എഫിന്റെ മാണി സി കാപ്പൻ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യു ഡി എഫിന്റെ ജോസ് ടോമിനെയും എൻ ഡി എയുടെ എൻ ഹരിയെയുമാണ് മാണി സി കാപ്പൻ പരാജയപ്പെടുത്തിയത്.

ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാൻ കരുത്തുപകരുന്നതാണ് ജനവിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നുപ്രവർത്തിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി

മുഖ്യ മന്ത്രിയുടെ ഫെയ്‌സ്ബുക്ക്‌ കുറിപ്പ്
പാലായിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളക്കമാർന്ന വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറയുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാൻ കരുത്തുപകരുന്നതാണ് ജനവിധി. തുടർന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നുപ്രവർത്തിക്കും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close