CrimeKeralaLatestNewsNews in Brief

ടിപി കൊലക്കേസ് പ്രതികളുമായി ജയിലില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

By Web Desk

ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷയനുഭവിക്കുന്ന ടി.കെ രജീഷ്, കെ.സി രാമചന്ദ്രന്‍ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക കൂടിക്കാഴ്ച്ച നടത്തി. ജയിലിലെ ഉദ്ഘാടപരിപാടിക്ക് എത്തിയ മുഖ്യമന്ത്രി അതിനുമുമ്പായാണ് ഇവരടക്കം 20 പ്രതികളുമായി കൂടിക്കാഴ്ച്ച നടത്തിയത്. ടിപി കേസിലെ പ്രതികളില്‍ നിന്ന് മുഖ്യമന്ത്രി നിവേദനവും കൈപ്പറ്റി. ടിപി കേസിലെ മറ്റൊരു പ്രതിയായ പി.കെ കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ കാണണമെന്ന് താല്പര്യം പ്രകടിപ്പിച്ചുവെങ്കിലും രേഖാമൂലം ആവശ്യപ്പെടാത്തതിനാല്‍ അനുവദിച്ചില്ല.

ജയില്‍ ഉപദേശക സമിതിയംഗങ്ങളായ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വല്‍സന്‍ പനോളി തുടങ്ങിയവരും പിണറായി വിജയനൊപ്പം ഉണ്ടായിരുന്നു. ഉദ്ഘാടനച്ചടങ്ങിനെത്തിയ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എംപിമാരായ കെ.കെ രാഗേഷ്, പി.കെ ശ്രീമതി, ജയില്‍ മേധാവി ആര്‍. ശ്രീലേഖ എന്നിവരും സന്ദര്‍ശനം നടന്ന മുറിയിലുണ്ടായിരുന്നു.

ജയിലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിനായാണ് മുഖ്യമന്ത്രി എത്തിയത്. ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ തടവുകാര്‍ക്കിടയില്‍ നിന്ന് കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ കൈ ഉയര്‍ത്തിക്കാണിച്ച് അഭിവാദ്യം ചെയ്തു. മുഖ്യമന്ത്രി പ്രത്യഭിവാദ്യവും നടത്തി. നേരത്തേ, രാവിലെ ഒമ്പതരയ്ക്ക് തുടങ്ങേണ്ടിയിരുന്ന ഉദ്ഘാടനപരിപാടികള്‍ക്ക് അരമണിക്കൂര്‍ മുമ്പേ എത്തിയാണ് മുഖ്യമന്ത്രി ടിപി കേസിലെ പ്രതികളെ കണ്ടത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close