EntertainmentFootballKeralaLifeNews in BriefSamskaraSports

മോന്‍റെ അപ്പൂപ്പനാടാ പറയുന്നേ, കളി പഠിപ്പിച്ചു താ മോനേ

By എം.എസ് ലാല്‍

കൊച്ചുമകൻ ഇഷാന് പന്ത് കൊടുക്കാത്ത കൊടും ക്രൂരനായ ഭരണാധികാരിയാണ് കേരള മുഖ്യമന്ത്രിയെന്ന് പിണറായിയുടെ ഫുട്ബോൾ പോസ്റ്റിന് താഴെ ഫെയ്സ് ബുക്ക് വിരുതന്മാർ. ലോകകപ്പിനോടനുബന്ധിച്ച് തന്റെ കൊച്ചുമകൻ ഇഷാന്റെ കൂടെ പന്ത് തട്ടാൻ നില്ക്കുന്ന ചിരിച്ച മുഖവുമായി നില്ക്കുന്ന മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ സ്ഥായിയായ ഗൗരവത്തേക്കാൾ കടുപ്പത്തിൽ നിൽക്കുന്ന ഇഷാന്റെയും ചിത്രം പിണറായി വിജയന്റെ ഫെയ്സ് ബുക്ക് പേജിലായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്.

ആയിരക്കണക്കിന് ഫോളോവേഴ്സ് ഏറ്റെടുത്ത ആ ചിത്രത്തിലെ കമൻറുകൾ മലയാളിയുടെ ഫുട്ബോൾ കമ്പവും ആവേശവും പ്രതിഫലിപ്പിച്ചു. ചെഗുവേരയുടെ അർജൻറീനയുടെ കൂടെയെന്ന് അർജൻറീനയുടെ ആരാധകർ മുഖ്യമന്ത്രിയെ സ്വീകരിച്ചപ്പോൾ കൊച്ചുമകൻ ഇഷാനെ ബ്രസീൽ ഫാൻസും നോട്ടമിട്ടു.

മണിയാശാനും കടകംപള്ളിയും മനസ്സു തുറന്നിട്ടും മിണ്ടാതിരുന്ന മുഖ്യമന്ത്രിയെ ഒടുവിൽ അർജൻറീനയുടെ ആരാധകർ മുണ്ടുടുത്ത മെസ്സി എന്ന് പേരിട്ട് അവരുടെ ടീമിലെടുക്കുകയായിരുന്നു.

എന്തായാലും ഫുട്ബോൾ ജ്വരം കേരളക്കരയെയും കീഴടക്കുമ്പോൾ പന്ത് തട്ടി കൂടെക്കൂടാൻ ആവേശം കാട്ടിയ സഖാവിന്റെയും കുഞ്ഞു ഇഷാന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ മാത്രമല്ല കാൽപന്ത് കളി ഹൃദയത്തിൽ സൂക്ഷിക്കുന്നവരുടെ ഉള്ളിലും സംക്രമിക്കുകയാണ്.


.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close