KeralaLatestNewsNews in Brief

നിരോധനം നീങ്ങുന്നു; ഓ​ഗ​സ​റ്റ് അ​ഞ്ച് മു​ത​ല്‍ മ​ത്സ്യ​ബ​ന്ധ​നത്തിന് അ​നു​മതി

By Web desk

കൊ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​ഗ​സ​റ്റ് അ​ഞ്ച് മു​ത​ല്‍ പ്രോ​ട്ടോ​ക്കാ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് നി​യ​ന്ത്രി​ത മ​ത്സ്യ​ബ​ന്ധ​നം അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. എ​ല്ലാ ബോ​ട്ടു​ക​ളും ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​രി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​വു​ന്ന​താ​ണ്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലും മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ല്‍ അ​ങ്ങ​നെ ല​ഭ്യ​മാ​കു​ന്ന മ​ത്സ്യം അ​താ​ത് സോ​ണി​ല്‍ വി​റ്റു​തീ​ര്‍​ക്ക​ണം. ക​ണ്ടെ​യ്‌​ന്‍​മെ​ന്‍റ് സോ​ണി​ല്‍​നി​ന്ന് മ​ത്സ്യ​വി​ല്‍​പ​ന​യ്ക്കാ​യി പു​റ​ത്തേ​ക്ക് പോ​കാ​ന്‍ പാ​ടി​ല്ല. അ​ധി​ക​മു​ള്ള മ​ത്സ്യം സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ മു​ഖേ​ന മാ​ര്‍​ക്ക​റ്റി​ല്‍ എ​ത്തി​ക്കും. മ​ത്സ്യ​ലേ​ലം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close