KeralaLatestNewsNews in Brief

എറണാകുളത്ത് കൂടുതല്‍ പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പടുത്തണം: കളക്ടര്‍

By Web desk

പ്രവാസികള്‍ക്ക് വിമാനത്താവളങ്ങളില്‍ ആന്റി ബോഡി പരിശോധന ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ആര്‍. ടിപിസിആര്‍ പരിശോധന നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ എസ്. സുഹാസ് ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചയിലാണ് കളക്ടര്‍ ആവശ്യമുന്നയിച്ചത്. ആന്റി ബോഡി പരിശോധനയില്‍ പോസിറ്റീവ് ആയ ആളുകള്‍ക്ക് മറ്റ് പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഫലം സ്ഥിരീകരിക്കു. ആന്റി ബോഡി പരിശോധനയില്‍ പോസിറ്റീവ് ആവുന്ന ആളുകള്‍ക്കായി കൊവിഡ് കെയര്‍ സെന്ററുകളും സജ്ജമാണെന്ന് കളക്ടര്‍ പറഞ്ഞു. സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, വിമാനത്താവളത്തിലെ ക്രമ സമാധാന ചുമതലയുള്ള നവനീത് ശര്‍മ, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ മാത്യൂസ് നുമ്പേലി തുടങ്ങിയവര്‍ പങ്കെടുത്തു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close