KeralaLatestNewsNews in Brief

നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് അതിഥി തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം; കല്ലേറില്‍ സിഐയ്ക്ക് പരിക്ക്

By Web desk

തിരുവനന്തപുരം ഒരു വാതിൽ കോട്ടയിൽ അതിഥി തൊഴിലാളികളും പൊലീസും തമ്മിൽ സംഘർഷം. നാട്ടിലേക്ക് പോകാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് 670 ഓളം തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തിയതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത്. തിരുവനന്തപുരത്തെ മാളിന്‍റെ ജോലിക്കായി എത്തിയതായിരുന്നു തൊഴിലാളികള്‍. ഇന്ന് വൈകുന്നേരത്തോടെ കനത്ത മഴയെയും അവഗണിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.മറ്റ് ജില്ലകളില്‍ നിന്നുള്ള പല തൊഴിലാളികളും മടങ്ങിപ്പോയെങ്കിലും തിരുവനന്തപുരത്തുള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

എല്‍പി സ്കൂളിന് സമീപം ഇവർ താമസിക്കുന്ന ക്യാമ്പിലാണ് സംഘര്‍ഷമുണ്ടായത്. ക്യാമ്പിലുള്ളവരില്‍ ചിലര്‍ പല അസുഖങ്ങളടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും നാട്ടിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് ആവശ്യം. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ നടത്തിയ കല്ലേറില്‍ പേട്ട സിഐ ഗിരിലാലിന് തലക്ക് പരിക്കേറ്റു.

പ്രതിഷേധം ശക്തമായതോടെ ശംഖുമുഖം എസിപി ഐശ്വര്യ ഡോംഗ്രെയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ക്യാംപിലെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തി. മ​ട​ങ്ങി​പ്പോ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങി.

സംഘർഷമുണ്ടായതിന് പിന്നാലെ കൂടുതൽ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. നിലവിൽ പ്രദേശത്ത് സംഘർഷാവസ്ഥയില്ല. കൂടുതൽ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഞായറാഴ്ച രാവിലെയും ക്യാമ്പിലെ തൊഴിലാളികൾ പ്രതിഷേധവുമായി റോഡിലിറങ്ങിയിരുന്നു. തുടർന്ന് ഇവരെ പോലീസ് ഇടപെട്ടാണ് മടക്കി അയച്ചത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close