KeralaLatestNationalNewsNewsNews in BriefVideos

കോൺഗ്രസ് തോറ്റാൽ ഇന്ത്യ തോല്‍ക്കുമോ? ധാര്‍ഷ്ട്യത്തിന് ഒരു പരിധിയുണ്ട് ; രൂക്ഷ വിമർശനവുമായി നരേന്ദ്രമോദി

By Web Desk

നാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ചും വോട്ടിങ്‌മെഷീനില്‍ തിരിമറി നടത്തിയുമാണ് ബിജെപിയും എന്‍ഡിഎയും അധികാരത്തിലെത്തിയതെന്ന വാദങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയും സഖ്യ കക്ഷികളും വിജയിച്ചപ്പോള്‍ രാജ്യവും ജനാധിപത്യവും തോറ്റെന്ന് ചില നേതാക്കള്‍ പറഞ്ഞത് ദുഃഖത്തോടെ ഞാന്‍ കേട്ടു. ഇത്തരം പ്രസ്താവനകള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്.

എന്ത് കൊണ്ടാണ് ഇവര്‍ വോട്ടര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നത്. വയനാട്ടിലും റായ്ബറേലിയിലും തിരുവനന്തപുരത്തും ഇന്ത്യ തോറ്റോ? എന്താണ് അമേഠിയില്‍ സംഭവിച്ചത്. ഏത് തരത്തിലുള്ള വാദങ്ങളാണ് ഇവര്‍ പറയുന്നത്. കോണ്‍ഗ്രസ് തോറ്റാല്‍ ഇന്ത്യ തോല്‍ക്കുമോ എന്നും മോദി ചോദിച്ചു.ധാര്‍ഷ്ട്യത്തിന് ഒരു പരിധിയുണ്ട്. 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി അര്‍പ്പിച്ച്‌ക്കൊണ്ട് രാജ്യസഭയെ അഭിസംബോധന ചെയ്ത്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഏറെ കാലത്തിന് ശേഷം പൂര്‍ണ്ണ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നിരിക്കുന്നു. ഉറപ്പുള്ള ഒരു സര്‍ക്കാര്‍ വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലം. സ്ഥിരതയുള്ള സര്‍ക്കാര്‍ വരുന്നതിന്റെ ഗുണം പല സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ഇതിനോടകം ബോധ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിസഭാ തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ കീറിയെറിഞ്ഞതും നാവികസേനയെ സ്വകാര്യ യാത്രക്ക് ഉപയോഗിച്ചതും അഴിമതികഥകള്‍ നിറഞ്ഞതുമായ ആ പഴയ ഇന്ത്യയെ അവര്‍ക്ക് തിരികെ കൊടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്-മോദി ചോദിച്ചു.

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ ഞാന്‍ വേദനിക്കുന്നു. മറ്റുള്ളവര്‍ക്കും ദുഃഖമുണ്ട്. എന്നാല്‍ ഈ സഭയില്‍ ചിലര്‍ ജാര്‍ഖണ്ഡിനെ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ കേന്ദ്രമെന്ന് വിളിക്കുന്നുണ്ട്. ഇത് ശരിയല്ല. എന്ത് കൊണ്ടാണ് ഒരു സംസ്ഥാനത്തെ ഇങ്ങനെ അപമാനിക്കുന്നത്. അതിന് ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close