News

കോണ്‍ഗ്രസ്സിന്റെ ഇഫ്താര്‍ വിരുന്ന് ഇന്ന്; പ്രതിപക്ഷ ഐക്യസംഗമത്തിന് സാധ്യത

രാഷ്ട്രപതിഭവന്‍ ഇതാദ്യമായി ഇഫ്താര്‍ സംഗമം നടത്താതിരുന്നതിന്റെ തൊട്ടുപിറകേ കോണ്‍ഗ്രസ് ഇന്ന് നടത്തുന്ന ഇഫ്താര്‍ വിരുന്ന് പ്രതിപക്ഷ ഐക്യനിരയുടെ സംഗമവേദിയായേക്കും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. മുലായംസിങ് യാദവ്, ശരത് യാദവ്, ശരത് പവാര്‍, സീതാറാം യെച്ചൂരി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തേജസ്വി യാദവ് തുടങ്ങിയ നീണ്ട നിരയെയാണ് ഇഫ്താര്‍ സംഗമത്തിലേയ്ക്ക് ക്ഷണിച്ചിട്ടുള്ളത്. ഇവരെല്ലാം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്കെതിരെ വിശാല ഐക്യത്തിന്റെ ഒപ്പം ചേരാന്‍ സാധ്യതയുള്ള പാര്‍ട്ടികളാണ്.

ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലിലാണ് ഇഫ്താര്‍ വിരുന്ന്. ഇതിനുമുമ്പ് ഇത്തരത്തില്‍ കോണ്‍ഗ്രസ് ഇഫ്താര്‍ നടത്തിയത് 2015ലായിരുന്നു. സോണിയഗാന്ധിയായിരുന്നു അന്ന് പാര്‍ട്ടി പ്രസിഡന്റ്. ഇതാകട്ടെ, രാഹുല്‍ പ്രസിന്റായതിന് ശേഷം സംഘടിപ്പിക്കുന്ന ആദ്യ ഇഫ്താറും.

ഇഫ്താര്‍ സംഗമത്തിലേയ്ക്ക് ക്ഷണിച്ചിട്ടുളളവരില്‍ പ്രധാനശ്രദ്ധാകേന്ദ്രമാവുക ഈയിടെ എന്‍ഡിഎ വിട്ട തെലുഗുദേശം നേതാവ് കൂടിയായ ചന്ദ്രബാബു നായിഡുവാണ്.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close