LatestNationalNewsNews in Brief

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോൺ വീഡിയോ; കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്‌തു

By Web Desk

ർട്ടിക്കിൾ 370 എടുത്തുകളഞ്ഞ ശേഷം കാശ്മീരിൽ നിന്നുള്ള ഫസ്റ്റ് ട്രന്റ് എന്ന കുറിപ്പോടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോൺ വീഡിയോ പോസ്റ്റ് ചെയ്തു.

ഛത്തീസ്‌ഗഡ് ബിലാസ്‌പൂർ ജില്ലയിലെ കോൺഗ്രസ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായ പവൻ ദൂബിയാണ് വീഡിയോ പോസ്റ്റ് ചെയ്‌തത്.

സംഭവത്തിൽ പവൻ ദൂബിയെ പോലീസ് അറസ്റ്റ് ചെയ്തു.ഗ്രൂപ്പിലുണ്ടായിരുന്ന നിരവധി സ്ത്രീകൾ ഇതിനെതിരെ പൊലീസിനെ സമീപിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് പവനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 292 വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐടി ആക്ടിലെ വകുപ്പുകളും ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close