HealthLatestNewsNews in BriefWorld

കൊറോണ: ചൈനയില്‍ മരണം 2000 കടന്നു, മുക്കാൽ ലക്ഷം പേർക്ക് വൈറസ് ബാധ

By Web desk

ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 2005 ആ​യി. വൈ​റ​സി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ വു​ഹാ​നി​ൽ മാ​ത്രം 132 പേ​രാ​ണ് ചൊ​വ്വാ​ഴ്ച മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 1749 പേർക്കു കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1693പേർ ഹുബൈ പ്രവിശ്യയിൽനിന്നുള്ളവരാണ്. ഇതോടെ ചൈനയിൽ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 74000 കടന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​സ് ബാ​ധി​ച്ച് വു​ഹാ​നി​ലെ വു​ച്ചാ​ൻ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ലി​യു ഷി​മിം​ഗും മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

കൊ​റോ​ണ​യു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ വു​ഹാ​നി​ൽ രോ​ഗി​ക​ളെ ക​ണ്ടെ​ത്താ​നാ​യി അ​ധി​കൃ​ത​ർ വീ​ടു​വീ​ടാ​ന്ത​രം പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യി മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യുന്നു. രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ എ​ല്ലാ​വ​രെ​യും നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും. വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തു​ന്ന എ​ല്ലാ​വ​രെ​യും പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ൽ ക്വാ​റ​ന്‍റൈ​നി​ൽ പാ​ർ​പ്പി​ക്കും. ഇ​തി​നാ​യി നി​ര​വ​ധി താ​ത്കാ​ലി​ക കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നി​ട്ടു​ണ്ട്. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ല്ലാ​ത്ത ആ​ർ​ക്കും ചു​മ​യ്ക്കു​ള്ള മ​രു​ന്നു​ക​ൾ ന​ൽ​ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമല്ലെന്നും വളരെ അപകടകരമായ അവസ്ഥയിലേക്ക് എത്തുകയാണുണ്ടായതെന്നും ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. 2019 ഡിസംബറിലാണ് ഹുബൈ പ്രവിശ്യയിൽനിന്ന് കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്.

അതേസമയം വുഹാനിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ഇന്ത്യൻ എയർഫോഴ്സ് വിമാനം വുഹാനിലേക്ക് പോകും. സി 17 മിലിറ്ററി എയർക്രാഫ്റ്റ് ഫെബ്രുവരി 20നായിരിക്കും വുഹാനിലെത്തുക. ചൈനയിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇതേ വിമാനത്തിൽ കയറ്റി അയക്കും. ബീജിങ്, ഷാങ്ഹായ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ​ഗ്ധ ഡോകടർമാരും നഴ്സുമാരും അടക്കം 25,000ത്തോളം മെഡിക്കൽ ജീവനക്കാരാണ് കൊറോണ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനായ് ഹുബെയിൽ എത്തിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close