FootballLatestNewsNewsNews in BriefOtherSportsTennis

കൊറോണ; യൂറോകപ്പും മാറ്റിവെച്ചു, ഇനി അടുത്ത വര്‍ഷം

By Web desk

കൊ​റോ​ണ വൈ​റ​സ് ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പി​ക്കു​ന്ന​തി​നി​ടെ ഈ വർഷം നടക്കാനിരുന്ന യൂറോ 2020 ടൂർണമെന്റ് മാറ്റിവെയ്ക്കാൻ യൂറോപ്യൻ ഭരണസമിതി തീരുമാനിച്ചു.  യൂ​റോ ക​പ്പ് അ​ടു​ത്ത വ​ര്‍​ഷം ന​ട​ത്താ​മെ​ന്നാ​ണ് യു​വേ​ഫ​യു​ടെ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യ​ത്.

2021ല്‍ ​ജൂ​ണ്‍ 11 മു​ത​ല്‍ ജൂ​ലൈ 11 വ​രെ​യാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. നോർവീജിയൻ, സ്വീഡിഷ് ഫുട്ബോൾ അസോസിയേഷനുകൾ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. നേ​ര​ത്തെ, ഈ ​വ​ര്‍​ഷം ജൂ​ണ്‍ 12 മു​ത​ല്‍ ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. യുവേഫയും യുവേഫ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ ഔദ്യേഗിക തീരുമാനമുണ്ടായത്.

ഇ​തി​നു പി​ന്നാ​ലെ ഫ്ര​ഞ്ച് ഓ​പ്പ​ൺ ടെ​ന്നീ​സ് മ​ത്സ​ര​ങ്ങ​ളും മാ​റ്റി​വ​ച്ചു. മേ​യ് 24 മു​ത​ൽ ജൂ​ൺ ഏ​ഴു വ​രെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഫ്ര​ഞ്ച് ഓ​പ്പ​ൺ സെ​പ്റ്റം​ബ​റി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. സെ​പ്റ്റം​ബ​ർ 20 മു​ത​ൽ ഒ​ക്ടോ​ബ​ർ നാ​ലു​വ​രെ​യാ​ണ് പു​തി​യ മ​ത്സ​ര​ക്ര​മം.

യുവേഫയിലെ 55 രാജ്യങ്ങളുടെ പ്രതിനിധികൾ ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ പങ്കെടുത്തു. വീഡിയോ കോൺഫറൻസിങ് വഴിയാണ് പലരും പങ്കെടുത്തത്. ടൂർണമെന്റ് മാറ്റിവെയ്ക്കണമെന്ന് ആതിഥേയരായ ഇറ്റലി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് ബാധമൂലം ഏറ്റവും കൂടുതൽ ആളുകൾ മരിച്ച രാജ്യങ്ങളിലൊന്ന് ഇറ്റലിയാണ്.

നേ​ര​ത്തെ, കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ലോ​ക​വ്യാ​പ​ക​മാ​യി പ​ല പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളും ടൂ​ർ​ണ​മെ​ന്‍റു​ക​ളു​മെ​ല്ലാം റ​ദ്ദാ​ക്കു​ക​യോ മാ​റ്റി വ​യ്ക്കു​ക​യോ ചെ​യ്തി​രു​ന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close