KeralaLatestNews

കൊവിഡ് 19; സംസ്ഥാനത്ത് ഇന്നും ഏഴ് പോസിറ്റീവ് കേസുകൾ, പുതിയതായി ആർക്കും രോഗമുക്തിയില്ല

By Web desk

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച ഏ​ഴു പേ​ർ​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ നാ​ലു പേ​ർ​ക്കും, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലു​ള്ള ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലുള്ളവ​ർ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും പാ​ല​ക്കാ​ട് ജി​ല്ല​യി​ലു​ള്ള​യാ​ൾ ചെ​ന്നൈ​യി​ൽ​നി​ന്നും മ​ല​പ്പു​റം ജി​ല്ല​യി​ലു​ള്ള​യാ​ൾ കു​വൈ​റ്റി​ൽ​നി​ന്നും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ന്ന​വ​രാ​ണ്. വ​യ​നാ​ട് ജി​ല്ല​യി​ലു​ള്ള​യാ​ൾ​ക്ക് സ​മ്പർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​മു​ണ്ടാ​യ​ത്.

വയനാട്ടിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമായ കുഞ്ഞിനാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവറുടെ മകളുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്.

അ​തേ​സ​മ​യം, രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​രു​ടേ​യും പ​രി​ശോ​ധ​ന​ഫ​ലം തി​ങ്ക​ളാ​ഴ്ച നെ​ഗ​റ്റീ​വാ​യി​ട്ടി​ല്ല. 489 പേ​രാ​ണ് ഇ​തു​വ​രെ കൊ​വി​ഡി​ൽ​നി​ന്നു മു​ക്തി നേ​ടി​യ​ത്. 27 പേ​ർ നി​ല​വി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

ഞാ​യ​റാ​ഴ്ച വ​രെ 1307 പേ​രാ​ണ് അ​ടു​ത്തി​ടെ വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​ത്. ഇ​തി​ൽ 650 പേ​ർ വീ​ട്ടി​ലും 641 പേ​ർ കൊവി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലും 16 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തി​ൽ 229 പേ​ർ ഗ​ർ​ഭി​ണി​ക​ളാ​ണ്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 27,986 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ൽ 27,545 പേ​ർ വീ​ടു​ക​ളി​ലും 441 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 157 പേ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തു​വ​രെ 37,858 വ്യ​ക്തി​ക​ളു​ടെ (ഓ​ഗ്മെ​ന്‍റ​ഡ് സാമ്പി​ൾ ഉ​ൾ​പ്പെ​ടെ) സാമ്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ല​ഭ്യ​മാ​യ 37,098 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റി​വാ​ണ്. ഇ​തു​കൂ​ടാ​തെ സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, സാ​മൂ​ഹി​ക സ​മ്പ​ർ​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ൾ മു​ത​ലാ​യ മു​ൻ​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് 3842 സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​തി​ൽ 3791 സാമ്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യി.

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച ഒ​രു പു​തി​യ ഹോ​ട്ട് സ്പോ​ട്ട് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി. വ​യ​നാ​ട് ജി​ല്ല​യി​ലെ നെ​ന്മേ​നി​യെ​യാ​ണ് ഹോ​ട്ട് സ്പോ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ ആ​കെ 34 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close