KeralaLatestNewsNews in Brief

കൊവിഡ് 19: തി​ങ്ക​ളാ​ഴ്ച 57 പുതിയ കേസുകൾ; 55 പേരും പുറത്ത് നിന്ന് വന്നവർ

By Web desk

സംസ്ഥാനത്ത് തി​ങ്ക​ളാ​ഴ്ച 57 പേ​ര്‍​ക്ക് കൊ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇതിൽ 27 പേർ വിദേശത്ത് നിന്നും 28 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.  പാലക്കാട് ആരോഗ്യപ്രവർത്തകയ്ക്കും എറണാകുളത്ത് എയർ ഇന്ത്യ ജീവനക്കാരിക്കും രോഗബാധയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാ‌ർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം 18 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

കാ​സ​ർ​ഗോ​ഡ്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ 14 പേ​ർ​ക്ക് വീ​ത​വും തൃ​ശൂ​രി​ൽ ഒ​മ്പ​ത് പേ​ർ​ക്കും കൊ​ല്ല​ത്ത് അ​ഞ്ച് പേ​ർ​ക്കും പ​ത്ത​നം​തി​ട്ട​യി​ൽ നാ​ലു പേ​ർ​ക്കും തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ മൂ​ന്നു പേ​ർ​ക്ക് വീ​ത​വും ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ര​ണ്ടു പേ​ർ​ക്ക് വീ​ത​വും ഇ​ടു​ക്കി​യി​ൽ ഒ​രാ​ൾ​ക്കു​മാ​ണ് തി​ങ്ക​ളാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കും ഇ​ന്ന് കൊ​വി​ഡ് സ്ഥി​രീ​ക​രിച്ചു.

18 പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി. മലപ്പുറം-7, തിരുവന്തപുരം-3, കോട്ടയം-3, പത്തനംതിട്ട-1, പാലക്കാട്-1, കോഴിക്കോട്-1,വയനാട്-1,കണ്ണൂർ-1 എന്നിങ്ങനെെയാണ് നെഗറ്റീവ് ആയവരുടെ കണക്ക്കോ​ഴി​ക്കോ​ട് ചി​കി​ത്സ​യി​ലി​രു​ന്ന സു​ലേ​ഖ മ​രി​ച്ചു. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ കൊവി​ഡ് മ​ര​ണം പ​ത്തായി ഉയർന്നെന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 1326 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 708 പേ​ർ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 1,39,669 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. വീ​ടു​ക​ളി​ലും സ​ർ​ക്കാ​ർ ക്വാ​റ​ന്‍റൈ​നി​ലും 1,38,397 പേ​ർ. 1246 പേ​ർ ആ​ശു​പ​ത്രി​യി​ലാ​ണ്. ഇ​ന്ന് മാ​ത്രം 174 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തു​വ​രെ 68,979 സാ​മ്പി​ൾ പ​രി​ശോ​ധി​ച്ചു. 65,273 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച് രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി. മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലെ 13470 സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. 13037 നെ​ഗ​റ്റീ​വാ​ണ്.

ആ​കെ 121 ഹോ​ട്ട്സ്പോ​ട്ടു​ക​ൾ ഉ​ണ്ട് ഇ​പ്പോ​ൾ. പു​തു​താ​യി പാ​ല​ക്കാ​ട് ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ അ​ഞ്ച് പ്രദേശങ്ങളെെക്കൂടി ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കി. ലോക്ക് ഡൗൺ ഘട്ടത്തിൽ കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തിയവരെയും കുട്ടികളെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ഒമ്പത് കേരളീയരാണ് വിദേശത്ത് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇതുവരെ 210 പേരാണ് വിദേശത്ത് മരിച്ചത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും കേരളീയർ മരണമടയുന്നു. ഇത്തരത്തിൽ ജീവൻ നഷ്ടപ്പെട്ട കേരളീയരുടെ മൃതദേഹം പോലും ബന്ധുക്കൾക്ക് കാണാൻ പറ്റാത്ത അവസ്ഥയാണ്. അക്ഷരാർഥത്തിൽ ദുരിതകാലമാണ് നാം പിന്നിടുന്നതെന്നും പ്രിയസഹോദരങ്ങളുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close