BREAKING NEWSHealthLatestNewsNewsNews in Brief

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും 600 കടന്ന് കോവിഡ് രോഗികള്‍: ഇന്ന് 623 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 196 പേര്‍ക്ക് രോഗമുക്തി.

By Web desk

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും അറുന്നൂറ് പിന്നിട്ട് കോവിഡ് രോഗികൾ. ഇന്ന് 623 പേർക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നലെ 608 പേർക്കായിരുന്നു രോഗം ബാധിച്ചത്. ഇന്ന് സമ്പർക്കത്തിലൂടെ 432 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 196 പേർ രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 96 പേർ വിദേശത്ത് നിന്നുവന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുവന്നവർ 76. ഉറവിടമറിയാത്ത 37 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 9 ആരോഗ്യപ്രവര്‍ത്തകര്‍ 9 ഡിഎസ്‌സി ജവാന്മാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.  രാജക്കാട് സ്വദേശി വത്സമ്മ ജോയി ആണ് മരിച്ചത്.

തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20 പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5,വയനാട് 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശൂര്‍ 1, പാലക്കാട് 53, മലപ്പുറം 44 കോഴിക്കോട് 15, വയനാട് 1, കണ്ണൂര്‍ 10, കാസര്‍കോട് 17 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close