CrimeKeralaLatestNewsNews in Brief

ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

By Web desk

​ണ്ണൂ​ർ കു​റ്റി​ക്കോ​ലി​ൽ ന​വ​ദ​മ്പ​തി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റ്റി​ക്കോ​ൽ സ്വ​ദേ​ശി സു​ധീ​ഷ് (30), ഭാ​ര്യ ത​മി​ഴ്നാ​ട് പു​ത്തൂ​ർ സ്വ​ദേ​ശി രേ​ഷ്മ (25) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. വീടിന്‍റെ കുളിമുറിയിലാണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് എട്ടുമാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. വി​വാ​ഹ​ത്തി​നു ശേ​ഷം കു​റ്റി​ക്കോ​ൽ വേ​ട്ട​ക്കൊ​രു മ​ക​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​ള്ള വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു ദ​മ്പ​തി​ക​ൾ.

കഴുത്തില്‍ കയറുമായി നിലത്ത് കിടക്കുന്ന രീതിയിലാണ് രേഷ്മയുടെ മൃതദേഹം. സു​ധീ​ഷി​ന്‍റെ സു​ഹൃ​ത്ത് രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ഇരുവരും തമ്മില്‍ നിരന്തരം വഴക്ക് ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close