LatestNewsNews in BriefWorld

കൊ​വി​ഡ്: ലോകത്ത് മ​ര​ണ​സം​ഖ്യ മൂ​ന്നു ല​ക്ഷം ക​ട​ന്നു; ഏറ്റവും കൂടുതല്‍ അമേരിക്കയിൽ

By Web desk

ലോകത്ത് കൊവിഡ് മരണസംഖ്യ 3,00,370 ആയി. 85,524 പേർ മരിച്ച അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോർട്ട് ചെയ്തത്. രണ്ടാമത് ബ്രിട്ടണ്‍, 33,614.  മൂന്നാമത് ഇറ്റലി, 31,368. ലോകത്ത് 1,684,177 പേ​ര്‍ രോ​ഗ​വി​മു​ക്ത​രാ​യി. 24.97 ല​ക്ഷ​ത്തോ​ളം പേ​ര്‍ നി​ല​വി​ല്‍ രോ​ഗി​ക​ളാ​യി തു​ട​രു​ക​യാ​ണ്. ഇ​തി​ല്‍ 45,879 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു.

റഷ്യയിലും ബ്രസീലിലും രോഗികളുടെ എണ്ണത്തിൽ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്തുള്ള സ്പെയിനില്‍ 2,72,646 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. 27,321 പേ​ർ​ക്ക് മ​ര​ണ​വും സം​ഭ​വി​ച്ചു. 2,52,245 രോഗികളുള്ള റഷ്യയില്‍ 2,305 മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാ​ജ്യ​ങ്ങ​ള്‍, കേ​സു​ക​ൾ, മ​ര​ണം എ​ന്നീ ക്ര​മ​ത്തി​ല്‍

അ​മേ​രി​ക്ക- 14.37ല​ക്ഷം, 85,524
സ്‌​പെ​യി​ന്‍- 2.72ല​ക്ഷം, 27,321
റ​ഷ്യ- 2.52 ല​ക്ഷം, 2,305
യു​കെ- 2.33 ല​ക്ഷം, 33,614
ഇ​റ്റ​ലി- 2.23 ല​ക്ഷം, 31,368
ബ്ര​സീ​ൽ- 1.96 ല​ക്ഷം, 13,551
ഫ്രാ​ൻ​സ്- 1.78 ല​ക്ഷം, 27,074
ജ​ർ​മ​നി- 1.74ല​ക്ഷം, 7,868
തു​ർ​ക്കി- 1.43ല​ക്ഷം, 3,952
ഇ​റാ​ൻ- 1.14ല​ക്ഷം, 6,854
ചൈ​ന- 82,929, 4,633
ഇ​ന്ത്യ- 81,705, 2,644

ഗൾഫിൽ നാല് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു

കുവൈത്തിൽ ഒരു ആരോഗ്യപ്രവർത്തക അടക്കം ഗൾഫിൽ നാല് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കുവൈത്തിൽ നഴ്സായിരുന്ന തിരുവല്ല മഞ്ഞാടി സ്വദേശി ആനി മാത്യു കഴിഞ്ഞ രാത്രിയാണ് മരിച്ചത്. കൊല്ലം അഞ്ചൽ സ്വദേശി രേണുക തങ്കമണി, മലപ്പുറം മുന്നിയൂർ സ്വദേശി സൈദലവി എന്നിവരും കുവൈത്തിലാണ് മരിച്ചത്. കായംകുളം പുള്ളിക്കണക്ക് സ്വദേശി ജി.ശശികുമാർ അബുദബിയിലാണ് മരിച്ചത്. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം എഴുപത്തഞ്ചായി.

 

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close