LatestNationalNewsNews in Brief

സംസ്ഥാനത്ത് നിന്ന് 49 പേർ മാലി ദ്വീപിലേക്ക് മടങ്ങി

By web desk

തിരുവനന്തപുരത്ത് നിന്ന് 49 പേരെ ഇന്ന് മാലി ദ്വീപിലേക്ക് അയച്ചു. ഉച്ചക്ക് 12.10ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവർ യാത്ര തിരിച്ചത്.

ആറ് ഡോക്ടർമാരും എട്ട് ഹെൽത്ത് ഇൻസ്പെക്ടർമാരും അടങ്ങുന്ന മെഡിക്കൽ സംഘം വിമാനത്താവളത്തിൽ വച്ച് യാത്രക്കാരെ സ്ക്രീൻ ചെയ്തു. തെർമൽ സ്ക്രീനിംഗിൽ ആർക്കും പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

അതേസമയം മാലിദ്വീപിലേക്ക് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഒരു വിമാനം കൂടി പോകും. അതിൽ 149 യാത്രക്കാരുണ്ടാകും. എല്ലാവരും മാലിദ്വീപ് സ്വദേശികളാണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close