LatestNewsNews in BriefWorld

കൊവിഡ് 19: ആഗോള വ്യാപനം ഗുരുതരമാകുന്നു, ലക്ഷണമില്ലാത്തവരില്‍ നിന്നുള്ള രോഗപ്പകര്‍ച്ച കുറവ്

By Web desk

കൊവിഡ് വ്യാപനം ആഗോള തലത്തില്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. ലോകമെമ്പാടും 1,36,000 കേസുകള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതുവരെ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളിലും രോഗവ്യാപനം കൂടുകയാണ്. ബ്രസീലാണ് രോഗത്തിന്റെ നിലവിലെ പ്രഭവ കേന്ദ്രങ്ങളിലൊന്ന്.

അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ രോഗബാധ 15 മുതല്‍ 30 ശതമാനം വരെയെന്ന് ഐസിഎംആര്‍. പറയുന്നു. പലരിലും നേരിയ ലക്ഷണങ്ങളുമായി ഇതിനോടകം രോഗം വന്നുപോയിട്ടുണ്ടാകാം. ഐസിഎംആര്‍ നടത്തിയ സെറോളജിക്കല്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.

പല രാജ്യങ്ങളിലും രോഗലക്ഷണമില്ലാത്ത വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പകര്‍ച്ചവ്യാധി വിദദ്ധനായ വാന്‍ കോര്‍കോവ് വ്യക്തമാക്കി. ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് അപൂര്‍വമായി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close