KeralaLatestNewsNews in Brief

സംസ്ഥാനത്ത് ഇന്ന് 11 പുതിയ കൊവിഡ് രോഗികൾ; എ​ല്ലാ​വ​രും പു​റ​ത്തു​നി​ന്നും വ​ന്ന​വ​ർ, നാ​ല് പേ​ർ​ക്ക് രോ​ഗ​മു​ക്തി

By Web desk

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 11 പേ​ര്‍ക്ക്​ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള നാ​ല് പേ​ര്‍​ക്കും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള മൂ​ന്ന് പേ​ര്‍​ക്കും പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ര​ണ്ട് പേ​ര്‍​ക്കു​ വീതവുമാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​ല്‍ 11 പേ​രും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. ഇ​വ​രി​ല്‍ ഏ​ഴ് പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ര​ണ്ട് പേ​ര്‍ വീ​തം ത​മി​ഴ്‌​നാ​ട്, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്.

അ​തേ​സ​മ​യം രോ​ഗം സ്ഥി​രി​ക​രി​ച്ച് ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്ന നാ​ല് പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നും ര​ണ്ട് പേ​രു​ടെ വീ​തം പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വ് ആ​യ​ത്. ഇ​തോ​ടെ 87 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 497 പേ​ര്‍ ഇ​തു​വ​രെ കൊ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

എയര്‍പോര്‍ട്ട് വഴി 2911 പേരും സീപോര്‍ട്ട് വഴി 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും ഉള്‍പ്പെടെ  55,045 പേരാണ് സംസ്ഥാനത്ത് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56,981 പേര്‍ നിരീക്ഷണത്തിലാണ്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 56,981 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ല്‍ 56,362 പേ​ര്‍ വീ​ടു​ക​ളി​ലും 619 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 182 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​തു​വ​രെ 43,669 വ്യ​ക്തി​ക​ളു​ടെ (ഓ​ഗ്‌​മെ​ന്‍റ​ഡ് സാ​മ്പി​ള്‍ ഉ​ള്‍​പ്പെ​ടെ) സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 41,814 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റി​വ് ആ​ണ്.

ഇ​തു​കൂ​ടാ​തെ സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സ​മ്പ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 4764 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​തി​ല്‍ 4644 സാ​മ്പി​ളു​ക​ള്‍ നെ​ഗ​റ്റീ​വ് ആ​യി.

സംസ്ഥാനത്ത് ഇന്ന് 6 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ സംസ്ഥാനത്താകെ 22 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close