KeralaLatestNewsNews in Brief

സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്കുകൂടി കൊവിഡ്; കാസർഗോഡ് രോഗം സ്ഥിരീകരിച്ചത് 10 പേർക്ക്

വിപത്തിന്റെ സൂചന; മറികടക്കുമെന്നു മുഖ്യമന്ത്രി

സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച 26 പേ​ർ​ക്ക് കൂ​ടി കൊ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ചു. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ പ​ത്തു പേ​ർ​ക്കും മ​ല​പ്പു​റ​ത്ത് അ​ഞ്ച് പേ​ർ​ക്കും പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ മൂ​ന്നു പേ​ർ​ക്ക് വീ​ത​വും ക​ണ്ണൂ​ർ ര​ണ്ടു പേ​ർ​ക്കും പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഒ​രോ​രു​ത്ത​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പോസിറ്റീവ് ആയതിൽ 14 പേർ കേരളത്തിനു പുറത്തുനിന്ന് വന്നവരാണ്. കൊവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സം​സ്ഥാ​ന​ത്ത് ഒ​റ്റ ദി​വ​സം ഏ​റ്റ​വു​മ​ധി​കം പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച ദി​വ​സ​മാ​ണി​ന്ന്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഏ​ഴു പേ​ർ വി​ദേ​ശ​ത്തു നി​ന്നും ര​ണ്ടു പേ​ർ ചെ​ന്നൈ​യി​ൽ നി​ന്നും നാ​ലു പേ​ർ മും​ബൈ​യി​ൽ നി​ന്നും ഒ​രാ​ൾ ബം​ഗ​ളൂ​രു​വി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 11 പേ​ർ​ക്കു സ​മ്പർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം ഉ​ണ്ടാ​യ​ത്.

കാ​സ​ർ​ഗോ​ഡ് ഏ​ഴു പേ​ർ​ക്കും വ​യ​നാ​ട്ടി​ൽ മൂ​ന്നു പേ​ർ​ക്കും പാ​ല​ക്കാ​ട്ട് ഒ​രാ​ൾ​ക്കു​മാ​ണ് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന​ത്. കാ​സ​ർ​ഗോ​ഡ് രോ​ഗം ബാ​ധി​ച്ചവ​രി​ൽ ര​ണ്ടുപേർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ്. ഇടുക്കിയിൽ ഒരാൾക്ക് രോഗം ബാധിച്ചതായി മനസിലായത് സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ്. വയനാട്ടിൽ രോ​ഗം ബാ​ധി​ച്ച ഒ​രാ​ൾ പോ​ലീ​സു​കാ​ര​നാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ന് മൂ​ന്നു പേ​ർ രോ​ഗ​മു​ക്ത​രാ​യി. കൊ​ല്ലം ജി​ല്ല​യി​ൽ ര​ണ്ടു പേ​രു​ടെ​യും ക​ണ്ണൂ​രി​ൽ ഒ​രാ​ളു​ടെ​യും ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 560 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ൽ 64 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. 366,910 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ൽ 36,362 പേ​ർ വീ​ടു​ക​ളി​ലും 548 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണു​ള്ള​ത്. ഇ​ന്ന് 174 പേരെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തു​വ​രെ 40,692 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. 39,619 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി.

കേ​ര​ള​ത്തി​ൽ ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. നി​ല​വി​ൽ 15 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്. ക​ണ്ണൂ​ർ-3, കാ​സ​ർ​ഗോ​ഡ്-3, വ​യ​നാ​ട്-7, കോ​ട്ട​യം-1, തൃ​ശൂ​ർ-1 എ​ന്നി​ങ്ങ​നെ​യാ​ണ് ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 124 മലയാളികളാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. അരോഗ്യ-സാമൂഹ്യപ്രവർത്തന മേഖലയിലുള്ളവരും രോഗത്തിന് കീഴടങ്ങിയിട്ടുണ്ട്. ഇവരുടെയെല്ലാവരുടെയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഓരോ രാജ്യങ്ങളും നിർദേശിക്കുന്ന പ്രതിരോധ നടപടികൾ കൈക്കൊള്ളാൻ പ്രവാസി മലയാളികളോട് മുഖ്യമന്ത്രി അഭ്യർഥിച്ചു.

വാക്സിന്റെ അഭാവത്തിൽ എച്ച്ഐവി പോലെതന്നെ ലോകത്താകെ നിലനിൽക്കുന്ന ഒന്നായി ഈ വൈറസ് മാറാനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. പൊതുസമൂഹത്തിന്റെ ആകെ പ്രതിരോധശേഷി വർധിപ്പിക്കുക എന്നത് പരമപ്രധാനമാണ്. നമ്മുടെ ആരോഗ്യസംവിധാനം ആ രീതിയിൽ ക്രമീകരിക്കും. ഒപ്പം, പൊതുമൂഹം അതിനനുസരിച്ച് ജീവിതരീതിയിൽ മാറ്റംവരുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസ്ക് ശീലമാക്കുക, പൊതു ഇടങ്ങളിൽ തിക്കുംതിരക്കും ഇല്ലാതാക്കാൻ ക്രമീകരണങ്ങൾ ഉണ്ടാക്കുക തുടങ്ങിയവയൊക്കെ ഇതിൻറെ ഭാഗമായി ചെയ്യേണ്ടിവരും. അത്യാവശ്യത്തിനു മാത്രം യാത്രകളും കൂടിച്ചേരലുകളും നടത്തുക. റസ്റ്റോറന്റുകൾ ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിൽ മുൻകൂട്ടി സമയം നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടതായി വരും. ലോക്ക്ഡൗൺ തുടർന്നാലും ഇല്ലെങ്കിലും ഇനിയുള്ള നാളുകളിൽ നാം വൈറസിനെ കരുതിക്കൊണ്ടായിരിക്കണം ജീവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദില്ലിയിൽ നിന്നുള്ള ട്രെയിൻ നാളെ പുലർച്ചെ തിരുവനന്തപുരത്തെത്തും. യാത്രക്കാർ സംസ്ഥാനത്തിന്‍റെ പാസിനായി കൊവിഡ് 19 വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ദില്ലിക്ക് പുറമെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് പ്രത്യേക ട്രെയിൻ ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്ന് നോൺ സ്റ്റോപ്പ് ട്രെയിൻ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close