LatestNewsNews in BriefWorld

കൊവിഡ് 19 : അമേരിക്കയിൽ കുതിച്ചുയർന്ന് മരണസംഖ്യ, ചൈനയിൽ വീണ്ടും രോഗികൾ കൂടുന്നു

By Web desk

കൊ​വി​ഡ് ബാ​ധ​യി​ൽ ലോ​കം വി​റ​ങ്ങ​ലി​ക്കു​മ്പോ​ൾ അ​മേ​രി​ക്ക​യി​ലും മ​ര​ണ സം​ഖ്യ കു​തി​ക്കു​ന്നു. രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 21,474 ക​ട​ന്നു. 900 പേ​രാ​ണ് ഇ​ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. പു​തു​താ​യി 13,055 പേ​ർ​ക്ക് രോഗ ബാ​ധ സ്ഥി​രീ​ക​രിച്ചു. 5,45,934 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അമേരിക്കയിലെ 50 സംസ്ഥാനങ്ങളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഒന്നര കോടിയോളം പേർക്കാണ് തൊഴിൽ നഷ്ടമായത്.

രാജ്യത്ത് 1,88,694 പേ​ർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ന്യൂ​യോ​ർ​ക്കാ​ണ് ഏ​റ്റ​വും മു​ന്നി​ൽ. ന്യൂ​ജ​ഴ്സി​യി​ൽ 58,151 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ന്യൂ​യോ​ർ​ക്കി​ൽ 9,385 ഉം ​ന്യൂ​ജ​ഴ്സി​യി​ൽ 2,183 ഉം ​പേ​രാ​ണ് മ​രി​ച്ച​ത്.

മി​ഷി​ഗ​ൺ, പെ​ൻ​സി​ൽ​വാ​നി​യ, ക​ലി​ഫോ​ർ​ണി​യ, ലൂ​സി​യാ​ന, ഫ്ലോ​റി​ഡ, ഇ​ല്ലി​നോ​യി​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ട്. മി​ഷി​ഗ​ണി​ൽ 23,993 പേ​ർ​ക്കും പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ 22,833 പേ​ർ​ക്കും ക​ലി​ഫോ​ർ​ണി​യ​യി​ൽ 22,424 പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

1,83,1,086 പേ​ർ​ക്കാ​ണ് ലോ​ക​വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധ​ച്ചി​ട്ടു​ള്ള​ത്. 1,13,008 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. സ്പെ​യി​ൻ, ഇ​റ്റ​ലി, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ബ്രി​ട്ട​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നു​നി​മി​ഷം വ​ർ​ധി​ക്കു​ന്നു​ണ്ട്. മരണസംഖ്യയിൽ ഒന്നാമതായിരുന്ന ഇറ്റലിയിൽ മരണം ഇരുപതിനായിരത്തിലേറെയായി.

സ്പെ​യി​നി​ൽ‌ 1, 66,019 പേ​ർ​ക്കും ഇ​റ്റ​ലി​യി​ൽ 1,56,363 പേ​ർ​ക്കും ഫ്രാ​ൻ​സി​ൽ 1,32,591 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്.

അതേസമയം കൊവിഡ് വ്യാപനം ഒട്ടൊന്ന് ശമിച്ച ശേഷം വീണ്ടും രോഗികൾ വർദ്ധിക്കുന്നത് ചൈനയെ ആശങ്കപ്പെടുത്തുകയാണ്. ശനിയാഴ്ച മാത്രം ചൈനയിൽ 99 പേരിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 63 പേരിലും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു എന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. ഇതോടെ ചൈനയിലെ രോഗികൾ 82,052 ആയി.

പുതിയ 99 കേസുകളിൽ 97 എണ്ണവും ചൈനയ്ക്ക് പുറത്തുനിന്ന് വന്നവരാണ്. രണ്ടെണ്ണം റഷ്യയുമായി അതിർത്തി പങ്കിടുന്ന ഹീലോങ്ജിയാങ് പ്രവിശ്യയിലാണ്. പ്രാദേശികമായി രണ്ട് കേസുകൾ വന്നതോടെ കൊവിഡിന്റെ രണ്ടാംവരവ് ആണോ എന്നാണ് ആശങ്ക.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close