CrimeKeralaLatestNews

ഗണേഷ്‌കുമാര്‍ ചെയ്തത് ‘ചെയ്യാന്‍ പാടില്ലാത്ത കാര്യം’ : കടുത്ത വിമര്‍ശനവുമായി സിപിഐ

കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ യുവാവിനെ മര്‍ദ്ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയ്ക്ക് വിമര്‍ശനവുമായി സിപിഐ. ജനപ്രതിനിധികള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ഗണേഷ്‌കുമാര്‍ ചെയ്തതെന്ന് സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്‍ ആരോപിച്ചു. മാതൃകാപരമായി പ്രവര്‍ത്തിക്കാന്‍ ബാധ്യതയുള്ള ജനപ്രതിനിധിയാണ് ഗണേഷ്‌കുമാര്‍. സംയമനവും ജാഗ്രതയും പാലിക്കുകയാണ് ജനപ്രതിനിധി ചെയ്യേണ്ടതെന്നും എന്‍. അനിരുദ്ധന്‍ പറഞ്ഞു.

കൊല്ലം അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണന്‍ എന്ന യുവാവിനെ തല്ലുകയും അനന്തന്റെ അമ്മ ഷീനയെ കയ്യില്‍ കടന്നുപിടിക്കുകയും ചെയ്തുവെന്നതാണ് പരാതി. ഈ പരാതിയില്‍ ഗണേഷ്‌കുമാറിനെതിരെ കടുത്ത വകുപ്പുകളൊന്നും പോലീസ് എടുത്തിട്ടില്ല. ഇത് പോലീസിന്റെ കള്ളക്കളിയാണെന്ന വിമര്‍ശനങ്ങള്‍ തെളിവുകള്‍ സഹിതം ഉയരുന്നതിനിടയിലാണ് സിപിഐ നിലപാട് വ്യക്തമാക്കിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close