CricketLatestNationalNewsNews in BriefSportsWorld

ലോകകപ്പ് സെമി: ന്യൂസിലന്‍റിന് മൂന്നാം ഓവറില്‍ വിക്കറ്റ് നഷ്ടം; പുറത്തായത് മാര്‍ടിന്‍ ഗുപ്ടില്‍

By Sports Desk

ലോക കപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് തുടക്കത്തിലേ വിക്കറ്റ് നഷ്ടമായി. മൂന്നാം ഓവറില്‍ ഓപ്പണര്‍ മാര്‍ടിന്‍ ഗുപ്ടിലിന്‍റെ വിക്കറ്റാണ് നഷ്ടമായത്. ജസ്പ്രീത് ബുംറയുടെ പന്തില്‍ വിരാട് കോഹ്ലിക്ക് ക്യാച്ച് നല്‍കിയാണ് ഗുപ്ടില്‍ പുറത്തായത്. 14 പന്തുകളില്‍ നിന്ന് ഒരു റണ്‍സ് മാത്രം എടുത്തുനില്‍ക്കെയാണ് പുറത്തായത്.

ഹെന്‍റി നിക്കോള്‍സും കെയ്ന്‍ വില്യംസുമാണ് ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരു മാറ്റമായാണ് ഇന്ത്യ ഇന്നിറങ്ങിയിരിക്കുന്നത്. കുല്‍ദീപ് യാദവിന് പകരം യുസ്വേന്ദ്ര ചഹലാണ് കളിക്കുന്നത്. സൌത്തിക്ക് പകരം ഫെര്‍ഗൂസനുമായാണ് ന്യൂസിലാന്‍റ് സെമിയില്‍ ഇറങ്ങിയിരിക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close