CrimeKeralaLatestNewsNews in Brief

മൃതദേഹത്തോട് അനാദരവ് കാണിച്ചതായി പരാതി; അഞ്ചൽ സിഐക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം

By Web desk

​ഞ്ച​ൽ സി​ഐ സി.​എ​ൽ. സ​ന്തോ​ഷ് മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ണി​ച്ച​താ​യി പ​രാ​തി. ബുധനാഴ്ച അഞ്ചലിൽ ദമ്പതിമാർ മരിച്ച സംഭവത്തിലാണ് സി.ഐ. സുധീറിനെതിരേ പരാതി ഉയർന്നിരിക്കുന്നത്. ഇ​ട​മു​ള​യ്ക്ക​ലി​ൽ ഭാ​ര്യ സു​ജി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് സു​നി​ൽ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. മ​രി​ച്ച സു​നി​ലി​ന്‍റെ ഇ​ൻ​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ടി​ൽ ഒ​പ്പി​ടു​വാ​നാ​യി സി​ഐ മൃ​ത​ദേ​ഹം വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും ഇ​വി​ടെ വ​ച്ചാ​ണ് അ​ദ്ദേ​ഹം ഒ​പ്പി​ട്ട​തെ​ന്നു​മാ​ണ് ആ​രോ​പ​ണ​മു​യ​രു​ന്ന​ത്.

സു​നി​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ സി​ഐ​യാ​ണ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. സു​ജി​നി​യു​ടെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം സി​ഐ സ്ഥ​ല​ത്തു നി​ന്നും മ​ട​ങ്ങി​യി​രു​ന്നു. പി​ന്നീ​ട് സു​നി​ലി​ന്‍റെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​വാ​നാ​യി അ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹം അ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് സി​ഐ​യെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ കടക്കലിലെ വീ​ട്ടി​ലേ​ക്കു വ​രു​വാ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

പി​ന്നീ​ട് മൃ​ത​ദേ​ഹ​വു​മാ​യി 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സി​ഐ​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​പ്പോഴാണ് ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നു ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​തെ​ന്ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പ​റ​ഞ്ഞു.

അതേസമയം, സി.ഐ.ക്കെതിരേ പരാതി ഉയർന്നതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ കൊല്ലം റൂറൽ എസ്.പി. നിർദേശം നൽകി. സ്പെഷ്യൽ ബ്രാഞ്ചിനാണ് അന്വേഷണ ചുമതല.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close