KeralaLatestNewsNews in Brief

‘ജോളി വന്ന് പോയ ശേഷം എല്ലാവരും ഛര്‍ദ്ദിച്ചു’: വെളിപ്പെടുത്തലുമായി ബന്ധുക്കള്‍

By web desk

കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളി പൊന്നാമറ്റം തറവാട്ടിലെ മറ്റൊരു കുടുംബത്തെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി സൂചന. ഇതു സംബന്ധിച്ച് അടുത്ത ബന്ധുക്കളായ അഞ്ചു പേര്‍ പോലീസിന് മൊഴി നല്‍കി.

ഒരിക്കല്‍ ജോളി വീട്ടിലെത്തി പോയ ശേഷം ഭക്ഷണം കഴിച്ചപ്പോള്‍ എല്ലാവരും ഛര്‍ദിച്ചുവെന്നാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്. ഭക്ഷ്യവിഷബാധ എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ രക്ത പരിശോധനയില്‍ വിഷാംശം കണ്ടെത്തി. കറിയിലാണ് വിഷാംശമുണ്ടായിരുന്നത്. ജോളി അന്ന് അടുക്കളയില്‍ വന്നിരുന്നതായും ഇവര്‍ മൊഴി നല്‍കി. പൊലീസില്‍ അന്ന് പരാതി നല്‍കിയിരുന്നെങ്കിലും ജോളിയെ സംശയിച്ചിരുന്നില്ല. ഇപ്പോള്‍ മറ്റാര്‍ക്കോ വേണ്ടി ജോളി ക്വട്ടേഷന്‍ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നുവെന്നാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് ഇതില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ അച്ഛന്‍ ടോം തോമസിന്റെ ഏറ്റവും അടുത്ത ബന്ധു തന്നെയാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം, പൊന്നാമറ്റം കുടുംബത്തിലെ രണ്ടു മരണങ്ങളില്‍ക്കൂടി ദുരൂഹത വര്‍ധിക്കുകയാണ്. മരിച്ച ടോം തോമസിന്റെ രണ്ടു സഹോദരങ്ങളുടെ മക്കളുടെ മരണത്തിലാണ് സംശയം. അഗസ്റ്റിന്‍ എന്നയാളുടെ മകന്‍ വിന്‍സന്റ് 2002ല്‍ തൂങ്ങി മരിച്ചു. ഡൊമിനിക്ക് എന്നയാളുടെ മകന്‍ സുനീഷ് 2008ല്‍ വാഹനാപകടത്തില്‍ മരിച്ചു. ഇരുവര്‍ക്കും ജോളിയുമായി അടുത്ത ബന്ധവും സാമ്പത്തിക ഇടപാടുമുണ്ടായിരുന്നെന്നാണ് വിവരം.

കേസില്‍ സമഗ്ര അന്വേഷണം വേണമെന്നും താന്‍ ട്രാപ്പിലാണെന്ന് സുനീഷിന്റെ ഡയറിക്കുറിപ്പില്‍ ഉണ്ടായിരുന്നുവെന്നും സുനീഷിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. എസ്പി ടി.ജി. സൈമണും ഡിവൈഎസ്പി ആര്‍. ഹരിദാസും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close