KeralaLatestNewsNews in Brief

പീരുമേട് കസ്റ്റഡി മരണം; എഎസ്‌ഐ റെജിമോന്‍, സിപിഒ നിയാസ് എന്നിവരെ റിമാന്‍റ് ചെയ്തു

By Web Desk

രാജ്‌കുമാറിന്റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ എഎസ്‌ഐ റെജിമോന്‍,സിപിഒ നിയാസ് എന്നിവരെ പീരുമേട് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. പ്രതികളെ ദേവികുളം സബ്ജയിലിലേക്ക് മാറ്റി.

ഇന്നലെയാണ് കേസിലെ പ്രതികളായ റെജിമോന്‍,നിയാസ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നെടുങ്കണ്ടം ക്രൈംബ്രാഞ്ച് ക്യാമ്പ് ഓഫീസില്‍ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേ സമയം ഒന്നാം പ്രതി എസ്‌ഐ കെ എ സാബുവിനെ ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകുന്നേരം 6 മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. പൊലീസ് ഇന്ന് കെ എ സാബുവുമായി നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ എത്തി തെളിവെടുപ്പ് നടത്തും.

എസ് ഐ സാബു അടക്കം നാല് പേരെയാണ് കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ കേസില്‍ ഒന്‍പത് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സാക്ഷി മൊഴി. വരും ദിവസങ്ങളില്‍ കൂടുതല്‍ പോലീസുകാരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.

അതേ സമയം എസ്.പി കെ.ബി വേണുഗോപാലിനെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് സി.പി.ഐ നെടുങ്കണ്ടം പോലിസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close