CrimeKeralaLatestNewsNews in Brief

കൂടത്തായ് കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളത്തേക്ക് മാറ്റി

By Web Desk

കൂടത്തായ് കൊലപാതകക്കേസിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളത്തേക്ക് മാറ്റി. പ്രതികളെ മൂന്ന് പ്രതികളെയും നാളെ കോടതിയിൽ ഹാജരാക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി ഹരിദാസ് ഇക്കാര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല.

കേസിലെ രണ്ടാം പ്രതിയായ എം.എസ് മാത്യുവിന്റെ ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും. ജോളിക്ക് സയനൈഡ് എത്തിച്ചു കൊടുത്തു എന്നതാണ് എം.എസ് മാത്യുവിനെതിരായ കുറ്റം.

മാത്യുവിന് വേണ്ടി അഡ്വ. ബിനോയ് അഗസ്റ്റിനാണ് ഹാജരായത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഹരിദാസ് 15 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ അപേക്ഷ നൽകി.

രണ്ട് അപേക്ഷകളും പരിഗണിച്ച കോടതി നാളത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close