EnviromentLatestNationalNewsNewsNews in Brief

വായുവിന്റെ ദിശ മാറി; അടുത്ത വ്യാഴാഴ്ചയോടെ കാറ്റ് ഗുജറാത്ത് തീരത്തെത്തും

By Desk

വായു ചുഴലിക്കാറ്റിന്റെ സഞ്ചാര പാത വ്യത്യാസപ്പെട്ടതായും ഗുജറാത്ത് തീരത്തേയ്ക്ക്
നീങ്ങിയതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഗുജറാത്തിലെ കച്ചില്‍ 17-18 തീയതികളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കും. എന്നാല്‍ ശനിയാഴ്ചയോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറയും.

പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത കൈവരിക്കും. അടുത്ത വ്യാഴാഴ്ചയോടെ കാറ്റ് ഗുജറാത്ത് തീരത്തെത്തും. മണിക്കൂറില്‍ 50-60 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ പോര്‍ബന്ദര്‍, ദ്വാരക ജില്ലകളില്‍ വീശും.പിന്നീട് വേഗത കുറഞ്ഞ് 30-40 കി. മീ വേഗതയില്‍ സോമനാഥ്,ജുനാഗഢ് എന്നിവിടങ്ങളിലും വീശും.

അടുത്ത 48 മണിക്കൂറില്‍ പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുന്ന കാറ്റ് പിന്നീട് വടക്ക് കിഴക്ക് ദിശയിലേയ്ക്ക് മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം പറയുന്നു. ക്രമേണ കാറ്റിന്റെ വേഗത കുറയുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി .

ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ സംഘങ്ങള്‍ തയ്യാറാണ്. തീരദേശത്തു നിന്ന് രണ്ട് ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് കര്‍ശന ജാഗ്രതയാണ് തീരപ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close