LatestNationalNewsNews in Brief

അരുണ്‍ ജെയ്റ്റ്‌ലിക്ക് വിടനല്‍കി രാജ്യം; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു

By web desk

ന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലിയുടെ ഭൗതീകശരീരം യമുനാതീരത്തെ നിഗംബോധ്ഘട്ടില്‍ സംസ്‌കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മകന്‍ രോഹന്‍ ആണ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. ജയ്റ്റ്‌ലിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ അമിതാ ഷാ, രാജ്‌നാഥ് സിങ് അടക്കമുള്ള പ്രമുഖ നേതാക്കള്‍ യമുനാതീരത്ത് എത്തി.

കൈലാഷ് കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വച്ച ഭൗതികശരീരം ഇന്ന് രാവിലെ പത്തരയോടെ ബിജെപി ആസ്ഥാനത്ത് എത്തിച്ചിരുന്നു. രണ്ടു മണിവരെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരും നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു. യമുനാതീരത്തേക്ക് വിലാപയാത്രയായാണ് ജയ്റ്റ്‌ലിയുടെ ഭൗതീകശരീരം എത്തിച്ചത്.

നിരവധി രാഷ്ട്രീയ നേതാക്കള്‍ ഇന്നലെ ജയ്റ്റ്‌ലിയുടെ ഡല്‍ഹിയിലെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ. പി. നഡ്ഡ തുടങ്ങിയവര്‍ ഇന്നലെ അന്തിമോപചാരം അര്‍പ്പിക്കാന്‍ ജയ്റ്റ്‌ലിയുടെ വീട്ടില്‍ എത്തിയിരുന്നു. വിദേശപര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് റീത്ത് സമര്‍പ്പിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close