EnviromentKeralaLatestNews

ഉരുള്‍പൊട്ടല്‍ ദുരന്തം: 3 മൃതദേഹം കൂടി കണ്ടെത്തി, മരണം 11, ഇനി കണ്ടെത്താനുള്ളത്‌ 3 പേരെ

 

കോഴിക്കോട്‌ കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ മൂന്നുപേരുടെ മൃതശരീരങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ഉരുള്‍പൊട്ടലില്‍ ജീവാപായം സംഭവിച്ചവരുടെ എണ്ണം 11 ആയി. ഇനി കണ്ടെത്താനുള്ളത്‌ മൂന്നുപേരെയാണ്‌.

പത്തുവയസ്സുകാരി റിന്‍ഷയുടേതടക്കം 3 പേരുടെ മൃതദേഹങ്ങളാണ്‌ ഇന്ന്‌
കണ്ടെത്തിയത്‌. ദുരന്തത്തില്‍ മരിച്ച കരിഞ്ചോല ഹസ്സന്റെ മകള്‍ നുസ്രത്തിന്റെയും അവരുടെ മകള്‍ റിന്‍ഷയുടെയും മൃതദേഹമാണ്‌ ഇന്ന്‌ ആദ്യം കണ്ടെത്തിയത്‌. ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്‌ ഹസ്സന്റെ മരുമകളുടെ മകള്‍ നിയ ഫാത്തിമയുടെ മൃതദേഹമാണ്‌.

ദുരന്തം നടന്ന്‌ മൂന്നുദിവസമായിട്ടും അക്ഷീണമായ തെരച്ചില്‍ തുടരുകയാണ്‌ നാട്ടുകാരും ദുരന്തനിവാരണസേനയും. ഇന്ന്‌ മഴ മാറി നിന്നതിനാല്‍ തെരച്ചില്‍ പൂര്‍വ്വാധികം ശക്തിയില്‍ നടന്നു. അഗ്നിശമനസേനാംഗങ്ങളും ഡോഗ്‌ സ്‌ക്വാഡും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം കട്ടിപ്പാറ കരിഞ്ചോലമല പ്രദേശങ്ങളിലും താഴ്‌വാരങ്ങളിലുമായി തെരച്ചില്‍ തുടരുകയാണ്‌.

ഉരുല്‍പൊട്ടലില്‍ തകര്‍ന്നുകിടക്കുന്ന പാറക്കൂട്ടങ്ങളും വൃക്ഷശിഖരങ്ങളും എടുത്തുമാറ്റിയുള്ള ശ്രമകരമായ തെരച്ചിലാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close