CrimeLatestNationalNewsNews in Brief

ഡല്‍ഹിയില്‍ വീടിനുള്ളില്‍ കൂട്ടമരണം: 11 പേര്‍ വായമൂടിക്കെട്ടി തൂങ്ങിമരിച്ച നിലയില്‍

By Web Desk

ല്‍ഹിയില്‍ ദുരൂഹസാഹചര്യത്തില്‍ ഒരു വീടിനുള്ളില്‍ 11 പേര്‍ തൂങ്ങിമരിച്ച നിലയില്‍. ഡല്‍ഹി ബുരാരിയിലാണ് സംഭവം. മരിച്ചവരില്‍ 7 പേര്‍ സ്ത്രീകളും 4 പേര്‍ പുരുഷന്മാരുമാണ്. ബുരാരിയിലെ ഒരു വ്യാപാരിയെയും അദ്ധേഹത്തിന്റെ കുടുംബത്തെയുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എല്ലാവരുടെയും വായ മൂടിക്കെട്ടിയ നിലയിലായിരുന്നു.

ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാവാത്ത അവസ്ഥയാണ് ഇപ്പോഴത്തേതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ഗുരു ഗോവിന്ദ് സിങ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയാണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close