LatestNationalNewsNews in Brief

ഡല്‍ഹി കത്തുന്നു; കലാപത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി, അമിത് ഷാ – കെജ്‌രിവാള്‍ യോഗം ഉടന്‍

By web desk

ല്‍ഹിയിലെ കലാപത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഒരു പോലീസ് ഉദ്യോഗസ്ഥനും ആറ് പ്രദേശവാസികളുമാണ് മരിച്ചത്. രണ്ടു ദിവസമായി തുടരുന്ന അക്രമത്തില്‍ 100 ല്‍ ഏറെപേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരാളുടെ തലയ്ക്കാണു വെടിയേറ്റിരിക്കുന്നത്.

ഹെഡ് കോണ്‍സ്റ്റബിളായ രത്തന്‍ ലാലാണ് മരിച്ച പോലീസ് ഉദ്യോഗസ്ഥന്‍. ഇദ്ദേഹത്തിനു കല്ലേറിലാണ് പരിക്കേറ്റത്. അക്രമത്തില്‍ മറ്റൊരു ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അമിത് ശര്‍മയ്ക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ച മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ സംബന്ധിച്ചു വ്യക്തതയില്ല.നൂറിലേറേ പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പത്തു പേരുടെ നില അതീവ ഗുരുതമാണ്.

അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. പത്തിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിച്ചവര്‍ക്കെതിരെ ഡല്‍ഹിയില്‍ ഇന്നും കല്ലേറുണ്ടായി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ മൗജ്പൂര്‍, ബ്രാഹ്മപുരി ഏരിയയിലാണ് അക്രമികള്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കല്ലെറിഞ്ഞത്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പൊലീസ് – അര്‍ദ്ധ സൈനിക സേനവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

സംഭവത്ത തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് യോഗം ചേരുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അടിയന്തര യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി പരിസ്ഥിതി മന്ത്രി ദോപാല്‍ റായി അര്‍ദ്ധരാത്രിയോടെ ലഫ്‌നന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ കഴിഞ്ഞദിവസം പൗരത്വ നിയമ അനുകൂലികള്‍ അക്രമിക്കുകയായിരുന്നു. അനുകൂലികള്‍ പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഒമ്പത് വയസുള്ള കുട്ടിക്കും ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പ്രതിഷേധം തുടരുന്ന പ്രദേശത്തേക്കുള്ള പ്രധാന റോഡുകളെല്ലാം ഡല്‍ഹി പോലീസ് അടച്ചു. ഡല്‍ഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ പോലീസ് റൂട്ട് മാര്‍ച്ചും നടത്തും. ജഫറാബാദ്, മൗജ്പൂര്‍-ബാബര്‍പൂര്‍, ഗോകുല്‍പുരി, ജോഹ്രി എന്‍ക്ലേവ്, ശിവ് വിഹാര്‍ എന്നീ മെട്രോ സ്റ്റേഷനുകളും അടച്ചു. ട്രെയിനുകള്‍ വെല്‍കം മെട്രോ സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.

അതേസമയം സംഘര്‍ഷത്തിനിടയില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി, കല്ലേറിലാണ് പോലീസുകാരന്‍ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാരുടെ അക്രമണത്തില്‍ പരിക്കേറ്റ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച നാല് പേരുടെയും ശരീരത്തില്‍ വെടിയേറ്റതിന്റെ മുറിവുകളുണ്ടെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹി സംഘര്‍ഷത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ചൊവ്വാഴ്ച രാവിലെ സുപ്രീകോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി ബുധനാഴ്ച കേള്‍ക്കുമെന്ന് ജസ്റ്റിസുമാരായ സജ്ഞയ് കിഷന്‍ കൗളിന്റെയും കെഎം ജോസഫിന്റെയം അധ്യക്ഷതയിലുള്ള ബെഞ്ച് അറയിച്ചിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതിയിലും അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹര്‍ജിയില്‍ ഇന്നുതന്നെ വാദം കേള്‍ക്കാനാണ് സാധ്യത.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close