KeralaLatestNationalNewsNews in Brief

പുത്തന്‍ ക്ഷേത്രങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ ചിലര്‍ ശബരിമലയെ തകര്‍ക്കുന്നു: ദേവസ്വംബോര്‍ഡ്

By Web Desk

ചില പുത്തന്‍ ക്ഷേത്രങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിന് വേണ്ടി ശബരിമലയെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമങ്ങള്‍ നടക്കുകയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ ആരോപിച്ചു. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പണം ഇടരുതെന്ന രീതിയിലുള്ള പ്രചാരണം ഇത്തരം ശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 1258 ക്ഷേത്രങ്ങളില്‍ പലതിലും ഒരു നേതരത്തേ പൂജ നടത്താന്‍ പോലും സാധിക്കാത്തവയാണ് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് ഇത്തരം ശ്രമങ്ങളെന്നും പദ്മകുമാര്‍ പറഞ്ഞു.

ശബരിമലയില്‍ പണമിടരുത് എന്ന് ആഹ്വാനം ചെയ്യുന്നതിലൂടെ ആയിരത്തിലധികം പേരുള്ള ജീവനക്കാരുടെയും അതിനേക്കാള്‍ കൂടുതലുള്ള പെന്‍ഷന്‍കാരുടെയും കഞ്ഞികുടി മുട്ടിക്കാനാണ് ചിലര്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നതെന്ന് പദ്മകുമാര്‍ ആരോപിച്ചു.

പന്തളം കൊട്ടാരം സ്വന്തം നിലയ്ക്ക് അരവണ വില്‍ക്കാന്‍ തുടങ്ങിയതും വിശ്വാസികളെ വഞ്ചിച്ച് പണം സമ്പാദിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പദ്മകുമാര്‍ കുറ്റപ്പെടുത്തി. തങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിവില്ലെന്ന് കൊട്ടാരം അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close