LatestNationalNewsNews in Brief

മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ നാടകമെന്ന് ബിജെപി എംപി; ‘മുഖ്യമന്ത്രിയായത് 40000 കോടി കേന്ദ്രത്തിന് തിരിച്ചുനല്‍കാന്‍’

By web desk

ഹാരാഷ്ട്രയില്‍ വേണ്ടത്ര ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും തിരക്കിട്ട് ദേവേന്ദ്ര ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിച്ചത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം തടയാനാണെന്ന് ബിജെപി നേതാവും എംപിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെ. ഇല്ലെങ്കില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാര്‍ ഈ തുക ദുരുപയോഗം ചെയ്യുമായിരുന്നു. ഫണ്ട് തിരിച്ചു നല്‍കുന്നതിനുവേണ്ടിയാണ് മഹാരാഷ്ട്രയില്‍ പാര്‍ട്ടി നാടകം കളിച്ചതെന്നും ഹെഗ്‌ഡെ വെളിപ്പെടുത്തി.

രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത ഫഡ്നവിസ് 80 മണിക്കൂറോളമാണ് മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. ചുമതലയേറ്റ് 15 മണിക്കൂറിനിടെ ഫഡ്‌നാവിസ് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് തിരിച്ചയച്ചു. ഉത്തരകന്നഡയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു മുന്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളുടെ സഖ്യമായ മഹാവികാസ് അഘാടിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുങ്ങുമ്പോഴാണ് തിരക്കിട്ട് ഫഡ്നവിസ് സത്യപ്രതിജ്ഞ ചെയ്തത്. എന്‍സിപി നേതാവായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നു വ്യക്തമായതിനെ തുടര്‍ന്ന് പിന്നീട് ഇവര്‍ രാജിവെക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യകക്ഷി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

അതേസമയം അനന്ത് കുമാര്‍ ഹെഗ്ഡെയുടെ പ്രസ്താവനയെ നിഷേധിച്ചുകൊണ്ട് ദേവേന്ദ്ര ഫഡ്നവിസ് രംഗത്തെത്തി. മുഖ്യമന്ത്രിയായിരുന്നുകൊണ്ട് അത്തരത്തിലുള്ള പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഫഡ്നവിസ് പ്രതികരിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close