KeralaLatestNewsNews in Brief

സമരം ചെയ്യണമെന്ന് പിണറായി; കേസെടുക്കണമെന്ന് ഡിജിപി; പൗരത്വസമരത്തില്‍ ഇരട്ടത്താപ്പ്

By Web Desk

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിൽ തെരുവിലിറങ്ങുന്നവർക്ക് താക്കീതുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. തെരുവിലിറങ്ങുന്നവർക്കെതിരെ കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവികൾക്ക് ഡിജിപി നിർദേശം നല്‍കി. ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയ പാർട്ടിയോടും സംഘടനയോടും മൃദുസമീപനം വേണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കണമെന്നുമാണ് നിർദേശം. ജില്ലാ പൊലീസ് മേധാവികൾ ഈ നിര്‍ദ്ദേശം വയർലെസ് വഴി എല്ലാ സ്റ്റേഷനിലേക്കും കൈമാറി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, രാഷ്ട്രീയ പാർട്ടികൾ നടത്തിയ പ്രക്ഷോഭപരിപാടികളിൽ കേസൊന്നുമെടുത്തിരുന്നില്ല. ഇത് ഇരട്ടത്താപ്പാണെന്ന വിമര്‍ശനം ഉയർന്ന പശ്ചാത്തലത്തിലാണ് ഡി.ജി.പിയുടെ ഇടപെടല്‍.

ഗതാഗത തടസ്സം, ശബ്ദമലിനീകരണം, സംഘം ചേർന്ന് തടസ്സമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പ്രതിഷേധപ്രകടനം നടത്തുന്നവർക്കെതിരെ പൊലീസ് കേസെടുക്കാന്‍ പോകുന്നത്.

അതേ സമയം പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ആഭ്യന്തര മന്ത്രികൂടിയ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുമ്പോള്‍ അതേ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close