KeralaLatestNewsNewsNews in Brief

സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു: യാത്രയായത് സൂപ്പര്‍ഹിറ്റ് കുടുംബചിത്രങ്ങളുടെ ശില്പി

അനഘയായിരുന്നു ആദ്യ ചിത്രം. മാന്ത്രിക ചെപ്പ്, സ്ത്രീധനം, കുടുംബ വിശേഷം, അരമന വീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാൽ, പട്ടാഭിഷേകം, വെല്‍കം ടു കൊടൈകനാല്‍, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, ഉത്തമന്‍ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച വിജയം നേടി.

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. രാവിലെ 6:45ന് തൃശ്ശൂരിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

1989ല്‍ സംവിധാന രംഗത്ത് ചുവടുറപ്പിച്ച ബാബു നാരായണ്‍ തൊണ്ണൂറുകളില്‍ ഒട്ടനവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. ബാബു നാരായണന്‍ -അനില്‍ കുമാര്‍ കൂട്ടുകെട്ടില്‍ (അനിൽ ബാബു) പിറവിടെയുത്ത ചിത്രങ്ങള്‍ പ്രേക്ഷക മനസ്സുകളിൽ ഇടം നേടി . നെടുമുടി വേണു, പാര്‍വതി, മുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ അനഘയായിരുന്നു ആദ്യ ചിത്രം. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രങ്ങളാണ് ബാബു നാരായണന്‍ ഏറ്റവും കൂടുതൽ സംവിധാനം ചെയ്തിട്ടുള്ളത്.

മാന്ത്രിക ചെപ്പ്, സ്ത്രീധനം, കുടുംബ വിശേഷം, അരമന വീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാൽ, പട്ടാഭിഷേകം, വെല്‍കം ടു കൊടൈകനാല്‍, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, ഉത്തമന്‍ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച വിജയം നേടി.

2013 ല്‍ പുറത്തിറങ്ങിയ നൂറ വിത്ത് ലൗ ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. മംമ്ത മോഹന്‍ദാസ്, കനിഹ, മുകേഷ്, കൃഷ് ജെ സത്താര്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്.

വൈകീട്ട് മൂന്നര വരെ മൃതദേഹം തൃശ്ശൂര്‍ ചെമ്പൂക്കാവിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകീട്ട് 4 ന് പാറമേക്കാവ് ശാന്തികവാടത്തില്‍.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close