CrimeKeralaLatestNewsNews in Brief

കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരനെ അതിസാഹസികമായി പിടികൂടി; എക്‌സൈസ് ഉദ്യോഗസ്ഥന് വെടിയേറ്റു

By Web Desk

കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ ജോര്‍ജ് കുട്ടിയെ അതിസാഹസികമായി പിടികൂടി. കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ ജോര്‍ജ് കുട്ടി മലപ്പുറം വാണിയമ്പലത്തുള്ള ഭാര്യയുടെ വീട്ടിലേക്ക് എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ഇവിടെ എത്തിയത് .

തിങ്കളാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി നടത്തിയ വെടിവെപ്പില്‍ ഒരു എക്‌സൈസ് ഉദ്യോഗസ്ഥന് കാലിൽ വെടിയേറ്റു. ഗുരുതരമായി കാലില്‍ പരിക്കേറ്റ നിലമ്പൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുകയാണ്.

തിരുവനന്തുപുരത്ത് നിന്ന് എത്തിയ എക്‌സൈസ് സംഘം നിലമ്പൂര്‍ എക്‌സൈസുമായി ചേര്‍ന്നാണ് ജോര്‍ജ് കുട്ടിയെ പിടികൂടിയത്. തിരുവനന്തപുരത്ത് വെച്ച് 20 കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ ജോര്‍ജ് കുട്ടി ഈ മാസം നാലിന് തെളിവെടുപ്പിനിടെ ബെംഗളൂരുവില്‍ വെച്ചാണ് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപെട്ടത്.

പ്രതിയെ കസ്റ്റഡിയില്‍ നിന്നും രക്ഷപെടുത്തുന്നതിനും  ഒളിത്താവളം ഒരുക്കുന്നതിനും കൂട്ടുനിന്ന കുഞ്ഞുണ്ണി എന്ന അനിരുദ്ധന്‍, മുഹമ്മദ് ഷാഹീര്‍ എന്നിവരെ കസ്റ്റഡിയില്‍ നേരത്തെ എടുത്തിരുന്നു. ഇവരില്‍ നിന്നാണ് ജോര്‍ജ് കുട്ടി വാണിയമ്പലത്ത് എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.

പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ജോര്‍ജ് കുട്ടി കയ്യിലുണ്ടായിരുന്ന പിസ്റ്റൽ ഉപയോഗിച്ച് എക്‌സൈസ് സംഘത്തിന് നേരെ നാല് റൗണ്ട് വെടിയുതിര്‍ത്തു. മുന്‍പും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍പ്പിച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജോര്‍ജ് കുട്ടി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close