LatestNationalNewsNews in Brief

ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ തീവ്രവാദികൾക്കൊപ്പം കാറിൽ നിന്ന് പിടികൂടി

By Web desk

ഷ്കർ ഇ ത്വയിബ, ഹിസ്ബുൾ മുജാഹിദീൻ ഭീകരർക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരിക്കുന്ന ജമ്മു കശ്മീർ പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ്, ഭീകരവാദ വിരുദ്ധ സ്ക്വാഡിന്റെ പിടിയിൽ. ഡി.എസ്.പിയായ ദേവീന്ദർ സിംഗിനെയാണ് ഹിസ്ബുൾ മുജാഹിദീൻ, ലഷ്കർ-ഇ-തയിബ തീവ്രവാദികൾക്കൊപ്പം കാറിൽ നിന്ന് സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്.

മുൻ പൊലീസ് ഉദ്യോഗസ്ഥനും കുപ്രസിദ്ധനായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ നവീദ് അഹമ്മദ് ഷാ എന്ന നവീദ് ബാബുവും, ഭീകരവാദ സംഘത്തിലെ മറ്റൊരാളായ റാഫി അഹമ്മദും ഡി.എസ്.പിക്കൊപ്പം പിടിയിലായിട്ടുണ്ട്. തെക്കൻ കശ്മീരിലെ ഡി.ഐ.ജി ആയ അതുൽ ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഐ 10 കാറിൽ സഞ്ചരിച്ച ഇവരെ ഗുലാബിലെ മിർ ബസാറിലുള്ള പൊലീസ് ബാരിക്കേഡിൽ വച്ച് പിടികൂടിയത്. തീവ്രവാദികളെ കശ്മീരിൽ നിന്ന് കടക്കാൻ സഹായിക്കുന്നതിനിടെയാണ് പൊലീസ് ഇടപെടലെന്നാണ് സൂചന. കാറിൽ നിന്ന് രണ്ട് എകെ 47 തോക്കുകളും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെ ദവീന്ദർ സിംഗിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നും രണ്ട് കൈത്തോക്കുകളും ഒരു എകെ 47 ഉം കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിലും നവംബറിലുമായി കശ്മീരിലുണ്ടായ പതിനൊന്നോളം കൊലപാതകങ്ങളുടെ പിന്നിലുള്ളയാളാണ് ലഷ്കറെ ചീഫ് നവീദ് എന്നാണ് സംശയിക്കുന്നത്. ഏകദേശം 30 ഭീകരവാദികളെങ്കിലും ഇയാളുടെ കീഴിൽ പ്രവർത്തിക്കുന്നതായാണ് പൊലീസ് സംശയിക്കുന്നത്. കശ്മീർ പൊലീസിലെ ഒരു ഡസൻ പൊലീസുകാരെ ഇയാളുടെ നിർദേശപ്രകാരം ഭീകരർ കൊലപ്പെടുത്തിയിരുന്നു. എന്നാൽ ഭീകരർക്കൊപ്പം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെയും കണ്ടതാണ് ജമ്മു കശ്മീർ പൊലീസിനെ ഞെട്ടിച്ചിരിക്കുന്നത്. ഏതാനും നാളുകളായി ഡി.എസ്.പിയെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. സഹോദരനെ ഇയാൾ ഫോൺ ചെയ്തതിനെ തുടർന്നാണ് നവീദിന്റെ ലൊക്കേഷൻ പൊലീസ് മനസിലാക്കിയത്. ഒടുക്കം ശ്രീനഗറിൽ നിന്നും ജമ്മുവിലേക്ക് വരികയായിരുന്ന ഇവരെ പല സ്ഥലത്തായി ബാരിക്കേഡുകൾ വച്ച് പൊലീസ് പിടികൂടാൻ തീരുമാനിക്കുകയായിരുന്നു. കാറിൽ നിന്നും നാല് പേരെയാണ് പൊലീസ് പിടികൂടിയത്.

ഷോപ്പിയാനിൽ നിന്നും ഭീകരരെ പുറത്തെത്തിക്കുന്ന ചുമതല വഹിച്ചിരുന്നത് ഡി.എസ്.പി ദേവീന്ദർ സിംഗ് ആയിരുന്നുവെന്നും പൊലീസുകാർ പറയുന്നു. ചോദ്യം ചെയ്യലിൽ താൻ ഭീകരരെ കീഴടങ്ങാൻ നിർബന്ധിച്ചിരുന്നു എന്ന് ഡി.എസ്.പി പറയുന്നു. എന്നാൽ അങ്ങനെയൊരു ഉദ്ദേശം തങ്ങൾക്ക് ഇല്ലായിരുന്നുവെന്നും ഏതാനും നാളുകൾ ജമ്മുവിൽ കഴിയാനായിരുന്നു ഞങ്ങളുടെ ഉദ്ദേശമെന്നുമാണ് ഭീകരർ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. റിപ്പബ്ലിക് ദിനം അടുത്തുവരുന്ന വേളയിൽ ഭീകരാക്രമണം നടത്താനാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് സംശയിക്കുന്നു. രാഷ്ട്രപതിയിൽ നിന്നും ധീരതയ്ക്കുള്ള മെഡൽ വാങ്ങിയിട്ടുള്ള ദേവീന്ദർ സിംഗ് 1990 മുതൽ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചയാളാണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close