GulfLatestNewsNews in BriefWorld

ദുബായിൽ നീം സംഗമം ഇന്ന്; പിണറായി വിജയൻ പങ്കെടുക്കും

By International Desk

പ്രവാസി നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനായി വെള്ളിയാഴ്ച ദുബായിൽ നടക്കുന്ന നിക്ഷേപകസംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ഔദ്യോഗിക സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് പിണറായി വിജയൻ ദുബായിലെത്തിയത്.

വൈകീട്ട് അഞ്ചുമുതൽ എട്ടുമണിവരെ ദുബായ് എയർപോർട്ട് റോഡിലുള്ള ലെ മെറിഡിയൻ ഹോട്ടലിലെ ദ ഗ്രേറ്റ് ബാൾ റൂമിലാണ് നിക്ഷേപക സംഗമം. പുതിയതായി രൂപവത്‌കരിച്ച ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ്‌സ് കമ്പനിയുടെ നേതൃത്വത്തിലാണ് നോൺ റസിഡന്റ് കേരളൈറ്റ്‌സ് എമർജിങ് എന്റർപ്രനേഴ്‌സ് മീറ്റ് (നീം) എന്ന പേരിലുള്ള സംഗമം. വിവിധ മേഖലയിലുള്ളവർ നിക്ഷേപകസംഗമത്തിൽ പങ്കെടുക്കും. പ്രവാസി വ്യവസായപ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ.യിലെ വിവിധ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. വെള്ളിയാഴ്ച 9.30-ന് മുഹൈസിനെ മദീന മാളിന് പിൻവശം ഇന്ത്യൻ അക്കാദമി സ്കൂളിൽ പ്രവാസികളുമായി മുഖ്യമന്ത്രി സംവദിക്കും. ഞായറാഴ്ച ഉമ്മുൽഖുവൈൻ ഭരണാധികാരിയുടെ ഉച്ചഭക്ഷണ വിരുന്നിന് മുഖ്യമന്ത്രിക്ക് ക്ഷണമുണ്ട്. ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രി മടങ്ങും.

നിക്ഷേപം സംബന്ധിച്ച പ്രവാസികളുടെ അഭിപ്രായം അറിയുന്നതിന് സർക്കാർ സർവ്വേ നടത്തുന്നുണ്ട്. neemkerala@outlook.com എന്ന ഇ-മെയിലിലേക്ക് പേരും ഫോൺ നമ്പരും അയച്ചു കൊടുത്താൽ സർവ്വേയിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് ലഭിക്കും.

സർവ്വേ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏതൊക്കെ മേഖലകളിൽ നിക്ഷേപം ക്ഷണിക്കാം എന്നത് സംബന്ധിച്ച് സർക്കാർ തീരുമാനങ്ങൾ എടുക്കും. സ്മാർട്ട് സിറ്റി എം.ഡി. ബാജു ജോർജിനെ നിക്ഷേപ കമ്പനിയുടെ സി.ഇ.ഒ. ആയി നിയമിച്ച് കഴിഞ്ഞദിവസം മന്ത്രിസഭ തീരുമാനം എടുത്തിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close