EntertainmentGulfKeralaLatestLife

മാസപ്പിറവി കണ്ടു മനം നിറഞ്ഞു: വെള്ളിയാഴ്ച്ച ചെറിയ പെരുന്നാള്‍

യുഎഇയിലും വെള്ളിയാഴ്ച്ച പെരുനാള്‍

നസ്സും ശരീരവും വ്രതശുദ്ധിയുടെ പാരമ്യത്തില്‍ നില്‍ക്കേ വിശുദ്ധമായ മാസപ്പിറവി കോഴിക്കോട് കപ്പക്കലില്‍ ദൃശ്യമായി. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിനൊടുവില്‍ വെള്ളിയാഴ്ച്ച ചെറിയ പെരുന്നാള്‍. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മാസപ്പിറവി കണ്ടകാര്യം അറിയിച്ചത്. തെക്കന്‍ കേരളത്തിലും വെള്ളിയാഴ്ച്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് പാളയം ഇമാമും അറിയിച്ചു. സമസ്ത അധ്യക്ഷനും കാഞ്ഞങ്ങാട് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് ഖാസിയുമായ കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുള്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരും ശവ്വാലമ്പിളി തെളിഞ്ഞ കാര്യം അറിയിച്ചു.

പള്ളികളിലും ഈദ് ഗാഹുകളിലും വെള്ളിയാഴ്ച്ച വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരം നടത്തും.

യുഎഇയിലും വെള്ളിയാഴ്ച്ച പെരുനാള്‍

യുഎഇയിലും വെള്ളിയാഴ്ച്ച പെരുനാള്‍ ആയിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്റര്‍ അറിയിച്ചു. അല്‍ ഐനിലെ ജബല്‍ ഹഫീത്തില്‍ ശവ്വാല്‍ നിലാവ് കണ്ടതിനെത്തുടര്‍ന്നാണിത്. എങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക യുഎഇ മൂണ്‍ സൈറ്റിങ് കമ്മിറ്റിയാണ്. മഗ്രിബ് പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരിക്കും തീരുമാനമെടുക്കുക.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close