KeralaLatestNewsNewsNews in Brief

കഴുത്തിലെ ഞരമ്പ് മുറിച്ചനിലയില്‍ ചികിത്സയിലായിരുന്ന വിദ്യാർത്ഥി ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു; ചാടിയത് കൗണ്‍സലിങ്ങിനിടെ

By Web Desk

ഴുത്തിലെ ഞരമ്പ് മുറിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാർത്ഥി ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. കൊല്ലം പന്മന സ്വദേശി ഖൈസ് ബഷീറാണ് മരിച്ചത്. കഴിഞ്ഞദിവസം ഖൈസിന് കൗണ്‍സിലിങ് നല്‍കുന്നതിനിടെയായിരുന്നു കെട്ടിടത്തിൽ നിന്ന് ചാടിയത്.

പന്മന സ്വദേശിയായ ഖൈസ് ബഷീര്‍ പ്ലസ്ടു വരെ ബഹ്‌റൈനിലായിരുന്നു പഠിച്ചിരുന്നത്. തുടര്‍ന്ന് ഈ കുട്ടിയെ മാതാപിതാക്കള്‍ നാട്ടിലെത്തിച്ച് മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശന പരിശീലനത്തിന് ചേര്‍ത്തു. എന്നാല്‍ പരിശീലനത്തിന് താത്പര്യമില്ലാതിരുന്ന ഖൈസ് സമ്മര്‍ദ്ദം സഹിക്കാനാകാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.

കഴുത്തിലെ ഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ പന്മനയില്‍നിന്ന് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അപകടനില തരണം ചെയ്തശേഷം ഖൈസിനെ ശനിയാഴ്ച കൗണ്‍സിലിങ്ങിന് വിധേയനാക്കിയിരുന്നു. ഇതിനിടെയാണ് ആശുപത്രിയിലെ നാലാംനിലയില്‍നിന്ന് ചാടി ജീവനൊടുക്കിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close