NewsTechWorld

യൂറോപ്യന്‍ യൂണിയന് വിവരം വച്ചു:

ഇനി വിവരം മോഷ്ടിക്കാനാവില്ല

യൂറോപ്യന്‍ യൂണിയന്‍റെ പുതിയ വിവര സംരക്ഷണ നിയമമായ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ നിലവില്‍ വന്നതോടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കണമെങ്കില്‍ കമ്പനികള്‍ക്ക് ഇനിമുതല്‍ അവരുടെ പൂര്‍ണ്ണ സമ്മതം വേണ്ടിവരും എന്ന അവസ്ഥ സംജാതമായിരിക്കുകയാണ്. ജി.ഡി.പി.ആര്‍ എന്നറിയപ്പെടുന്ന ഈ നിയമം 2018 മേയ് 25 മുതലാണ് പ്രാബല്യത്തിലായിരിക്കുന്നത്.

ഉപഭോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ എന്തെങ്കിലും വിവരങ്ങള്‍ ശേഖരിക്കുകയോ മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയോ ചെയ്താല്‍ വമ്പന്‍ പിഴയാണ് കമ്പനികള്‍ ഇനിമുതല്‍ ഒടുക്കേണ്ടിവരിക. യൂറോപ്യന്‍ യൂണിയന്‍ മേഖലയിലെ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് തങ്ങളുടെ വ്യക്തിവിവരങ്ങള്‍ ഏത് രീതിയില്‍ ഉപയോഗിക്കണം എന്ന കാര്യത്തില്‍ ധാരാളം നിയന്ത്രണാവകാശങ്ങളും അധികാരങ്ങളും നല്കുന്നതാണ് ഈ നിയമം.

ടെക്ക് കമ്പനികളുടെ സര്‍വ്വാധിപത്യം ഏതുവിധേനയും നിയന്ത്രിക്കണം എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി യൂറോപ്യന്‍ യൂണിയന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ആ ശ്രമങ്ങളുടെ തുടര്‍ച്ച എന്ന നിലയിലാണ് ജി.ഡി.പി.ആര്‍ എന്ന നിയമസംവിധാനം പ്രാബല്യത്തിലായിരിക്കുന്നത്.

വ്യക്തികളുടെ വിവരങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ, ദുരുപയോഗം നടത്തുകയോ ചെയ്തതായി തെളിഞ്ഞാല്‍ 150 കോടിയിലധികം രൂപയാണ് പിഴയായി നല്‍കേണ്ടിവരിക. ചിലപ്പോള്‍ കമ്പനിയുടെ ആഗോള വരുമാനത്തിന്‍റെ 40 ശതമാനം തന്നെ പിഴയായി നല്‍കേണ്ടിയും വരും.

ഇനി ഈ നിയമം കൊണ്ട് യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ഉണ്ടാകാന്‍ പോകുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ജി.ഡി.പി.ആര്‍ നിയമത്തിന്‍റെ സഹായത്തോടെ എല്ലാ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കും ടെക്ക് കമ്പനികള്‍ തങ്ങളെക്കുറിച്ച് ഇക്കാലമത്രയും ശേഖരിച്ചുവെച്ച വിവരങ്ങള്‍ എന്തെല്ലാമെന്ന് അറിയാനാവും. വേണമെങ്കില്‍ ആ വിവരങ്ങള്‍ നീക്കം ചെയ്യാനും കഴിയും.

ഇവിടെ ശ്രദ്ധിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം ഉപഭോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്ന കാര്യത്തില്‍ സാധാരണ ഗതിയില്‍ കമ്പനികള്‍ നല്‍കാറുള്ള ശ മഴൃലല ംശവേ ലേൃാെ മിറ രീിറശശേീിെ എന്ന് സമ്മതവാക്യം നല്‍കുന്ന രീതിയില്‍ നിന്ന് കമ്പനികള്‍ക്ക് മാറേണ്ടിവരും എന്നതാണ്. അതിലുപരി, ഇത്തരം കാര്യങ്ങളില്‍ കമ്പനികള്‍ക്ക് കൂടുതല്‍ കണിശത പുലര്‍ത്തേണ്ടിയും വരും.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close